newsroom@amcainnews.com

വൈകാരികമായ വിഡിയോ പങ്കുവച്ച സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്; കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ല

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള വൈകാരികമായ വിഡിയോ പങ്കുവച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്നും വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിഡിയോ പിൻവലിച്ചിരുന്നു.

നടി തങ്ങളുടെ വേദനയെ അവഗണിക്കുകയും കുടിയേറ്റ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോയിൽ ഇരകളുടെ അമ്മമാർ ആരോപിക്കുന്നുണ്ട്. ‘‘നിങ്ങൾ ആർക്കുവേണ്ടിയാണ് കരയുന്നതെന്ന് നിങ്ങൾക്കറിയില്ല. ഈ അനധികൃത കുടിയേറ്റക്കാർ ക്രൂരമായി കൊലചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത നമ്മുടെ കുട്ടികളുടെ കാര്യമോ? നിങ്ങൾ ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി കരഞ്ഞില്ല.’’ – അമ്മമാർ ആരോപിച്ചു. മെക്‌സിക്കൻ – അമേരിക്കൻ പൈതൃകത്തിൽ പെട്ട സെലീന ഗോമസ് വർഷങ്ങളായി കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി തുറന്ന് സംസാരിക്കുന്ന ആളാണ്. വൈറ്റ് ഹൗസിന്റെ പുതിയ പോസ്റ്റിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സെലീന ഗോമസിനു 1 ബില്യൺ ഡോളറിലധികമാണ് ആസ്തി.

You might also like
Unexpected Resignation of the Serbian President: Aleksandar Vucic Steps Down

സെർബിയൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി: അലക്സാണ്ടർ വുചിച്ച് പടിയിറങ്ങുന്നു

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ കേരളപ്പിറവി ആഘോഷം നവംബര്‍ എട്ടിന്

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

Top Picks for You
Top Picks for You