newsroom@amcainnews.com

ആശങ്കയായി കാനഡയിൽ യുവജന തൊഴിലില്ലായ്മ നിരക്ക്

കാനഡയിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകമായി ഉയരുന്നതായി സാമ്പത്തിക വിദഗ്ദ്ധൻ ആൻഡ്രൂ ഗ്രാൻതം. നിലവിലെ സാഹചര്യം സാമ്പത്തിക മാന്ദ്യകാലത്തെ അവസ്ഥയ്ക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.6 ശതമാനത്തിലെത്തിയതായി ജൂലൈ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കാലം കഴിഞ്ഞാൽ, കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

നിർമിത ബുദ്ധി (AI), സെൽഫ്-ചെക്ക്ഔട്ട് കൗണ്ടറുകൾ പോലുള്ള സാങ്കേതികവിദ്യകൾ താൽക്കാലിക ജോലികൾ ഇല്ലാതാക്കുന്നതാണ് തൊഴിലില്ലായ്മ വർധിക്കാൻ പ്രധാന കാരണമെന്ന് ആൻഡ്രൂ ഗ്രാൻതം പറഞ്ഞു. സ്ഥിരമായി ജോലി ചെയ്യുന്ന ജീവനക്കാരെ നിയമിക്കാൻ തൊഴിലുടമകൾ ഇഷ്ടപ്പെടുന്നതും യുവജനങ്ങൾക്ക് ജോലി ലഭിക്കാതിരിക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസം കാനഡയിൽ മാത്രമല്ല, യൂറോപ്പിലും യുഎസിലുമടക്കം പല രാജ്യങ്ങളിലും കണ്ടുവരുന്നതായും ഗ്രാൻതം ചൂണ്ടിക്കാട്ടി.

You might also like

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You