ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത! സെപ്റ്റംബർ 10 മുതൽ 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് ലോട്ടറി പ്രോസസ് നടക്കും

ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഈ ആഴ്ച മുതൽ 2026 ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ സ്വന്തമാക്കാൻ തുടങ്ങാം. ആദ്യ ടിക്കറ്റ് ലോട്ടറി പ്രോസസ് സെപ്റ്റംബർ 10 ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബർ 19 വെള്ളിയാഴ്ച അവസാനിക്കും. എന്നാൽ ടിക്കറ്റുകൾ വാങ്ങാൻ വിസ കാർഡ് ആവശ്യമാണ്. ടിക്കറ്റുകൾ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഫിഫയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിൽ അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനോ ആവശ്യപ്പെടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 60 യുഎസ് ഡോളറിലാണ് […]
തെക്കൻ ആൽബെർട്ടയിൽ ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വിളനാശം വരുത്തിയ കൊടുങ്കാറ്റിൻ്റെയും ആലിപ്പഴ വർഷത്തിൻ്റെയും ഉപഗ്രഹ ചിത്രം പുറത്തു

ആൽബെർട്ട: കഴിഞ്ഞ മാസം തെക്കൻ ആൽബെർട്ടയിൽ വീശിയടിച്ച കാറ്റിൻ്റെയും ആലിപ്പഴ വർഷത്തിൻ്റെയും ബഹിരാകാശ ദൃശ്യം പുറത്തു വന്നു. 2025 ഓഗസ്റ്റ് 20-ന്, മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ വലിയ കൃഷിനാശമാണ് ഉണ്ടായത്. കാൽഗറിയുടെ തെക്ക് മുതൽ സസ്‌കാച്ചെവൻ വരെ വീശിയ കൊടുങ്കാറ്റ് ഏകദേശം 4, 25,000 ഏക്കറോളം പ്രദേശങ്ങളിലുള്ള വിളകളെയും മേച്ചിൽപ്പുറങ്ങളെയും പുൽമേടുകളെയും ബാധിച്ചിരുന്നു. ഓഗസ്റ്റ് 25 ന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ തെക്കൻ ആൽബെർട്ടയിലുടനീളം ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വിളനാശം വരുത്തിയ കൊടുങ്കാറ്റിന്റെ പാതയാണ് […]
ബ്രേസ്ബ്രിഡ്ജിലെ യുവാക്കളുടെ തോക്കുപയോഗം: വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

മുസ്‌കോകയിൽ യുവാക്കൾ തോക്കുകൾ ഉപയോഗിച്ച് വെടിവെക്കുന്നതിന്റെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ നത്തിയ അന്വേഷണത്തിൽ 24 വയസ്സുള്ള ബ്രാംപ്ടൺ സ്വദേശി അറസ്റ്റിലായതായി ബ്രേസ്ബ്രിഡ്ജ് ഒപിപി അറിയിച്ചു. അശ്രദ്ധമായി തോക്കുപയോഗിച്ച ഇന്ത്യൻ വംശജനായ ഗുർകൻവാൾ സിംഗിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളിൽ നിന്നും തോക്കുകളും തോക്ക് ലൈസൻസും പിടിച്ചെടുത്തു. ജോർജിയൻ ബേ ടൗൺഷിപ്പിലെ മാക്റ്റിയറിനടുത്തുള്ള വുഡൻ സ്‌നോമൊബൈലിലേക്ക് എടിവി ട്രെയിൽ പാലത്തിൽ നിന്ന് വെടിവെയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. വൈറൽ […]
ഇലക്ട്രിക് വാഹന മാൻഡേറ്റ്: തല്ക്കാലം നടപ്പാക്കില്ല, ഒരു വർഷത്തേയ്ക്ക് നീട്ടി വയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി

ഓട്ടവ: 2026 മുതൽ കാനഡയിൽ വിൽക്കുന്ന പുതിയ വാഹനങ്ങളിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും ഇലക്ട്രിക് അല്ലെങ്കിൽ സീറോ-എമിഷൻ വാഹനങ്ങൾ ആണെന്ന് കാർ കമ്പനികൾ ഉറപ്പാക്കണമെന്ന നയം തല്ക്കാലം നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവതരിപ്പിച്ച നിയമത്തിൽ, അടുത്ത വർഷം കാനഡയിൽ വിൽക്കുന്ന പുതിയ കാറുകളിൽ അഞ്ചിൽ ഒന്ന് ഇലക്ട്രിക് ആയിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ആ നിയമമാണ് ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഈ പദ്ധതി എങ്ങനെ ചെലവ് കുറച്ച് കൂടുതൽ പ്രായോഗികവുമാക്കാമെന്ന് കണ്ടെത്തുന്നതിനായി 60 […]
വോണിലെ വീടുകൾക്ക് നേരെ 24 മണിക്കൂറിനുള്ളിലുണ്ടായ മൂന്ന് വ്യത്യസ്ത വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ഒന്റാരിയോ: വോണിലെ മൂന്ന് വീടുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ വോണിലെ വീടുകളെ ലക്ഷ്യം വച്ചുള്ള മൂന്ന് വ്യത്യസ്ത തോക്ക് ആക്രമണങ്ങളാണ് ഉണ്ടായത്. ഇതേക്കുറിച്ചാണ് യോർക്ക് റീജിയണൽ പോലീസ് അന്വേഷിക്കുന്നത്. കുറഞ്ഞത് രണ്ട് സംഭവങ്ങളെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച രാവിലെ 6:30 ഓടെയാണ് ഒരു വീട്ടിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചത്. ഒരാൾ വീട്ടിലേക്ക് നിരവധി തവണ വെടിയുതിർക്കുകയും പിന്നീട് ഇരുണ്ട നിറമുള്ള ഒരു സെഡാനിൽ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. […]
മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗവും പുനരുൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കാൽഗറിയിൽ കർബ്‌സൈഡ് ട്രഷർ ഹണ്ട്

കാൽഗറി: മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗവും പുനരുൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കാൽഗറിയിൽ കർബ്‌സൈഡ് ട്രഷർ ഹണ്ട് എന്ന പേരിൽ പ്രോഗ്രാം അവതരിപ്പിച്ച് സിറ്റി. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യങ്ങളിലാണ് നിധി കണ്ടെത്തൽ പരിപാടി സംഘടിപ്പിക്കുന്നത്. സൗജന്യമായി വിലപിടിപ്പുള്ള വസ്തു കണ്ടെത്തി സ്വന്തമാക്കാനുള്ള പദ്ധതിയാണിത്. ആശയം വളരെ ലളിതമാണ്. താമസക്കാർക്ക് ഇനി ആവശ്യമില്ലാത്ത ഉപയോഗിച്ചതായ, എന്നാൽ വീണ്ടും ഉപയോഗിക്കാവുന്നതുമായ വസ്തുക്കൾ ട്രഷർ ഹണ്ടിനായി വെക്കാം. ഡ്രൈവ്‌വേകൾ, നടപ്പാതകൾ എന്നിയിടങ്ങളിൽ വെക്കാം. ഈ വസ്തു ആർക്ക് വേണമെങ്കിലും കണ്ടെത്തുകയും അവ സ്വന്തമാക്കാനും സാധിക്കും. […]
സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രണ്ട് രോഗികൾക്ക് മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു; നടപടി കാനഡയിൽ ക്വാഡ്രിപ്ലെജിക് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി

ഓട്ടവ: കാനഡയിൽ 2 ക്വാഡ്രിപ്ലെജിക് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമായി എലോൺ മസ്‌കിൻ്റെ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചു. ഈ സാങ്കേതികവിദ്യ സുരക്ഷിതവും രോഗികൾക്ക് സഹായകരവുമാണോ എന്ന് ക്ലിനിക്കൽ ട്രയൽ ടീം വിലയിരുത്തും. സുഷുമ്‌നാ നാഡിക്ക് പരിക്കേറ്റ രണ്ട് രോഗികൾക്ക് ആണ് ന്യൂറലിങ്ക് ബ്രെയിൻ ഇംപ്ലാൻ്റുകൾ സ്ഥാപിച്ചത്. 2020-ൽ എലോൺ മസ്‌ക് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയ ന്യൂറലിങ്ക് വയർലെസ് ബ്രെയിൻ ചിപ്പിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിനായി അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ ക്ലിനിക്കൽ പരീക്ഷണത്തിൻ്റെ ഭാഗമാണിത്. 2024-ൽ തളർവാതം ബാധിച്ച […]
മെട്രോ വാൻകുവറിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണത്തിൽ ഗണ്യമായ വർധന; മോഷണത്തിൽനിന്ന് സംരക്ഷണം നേടാമെന്നുള്ള മാർഗനിർദ്ദേശവുമായി ആർസിഎംപി

വാൻകുവർ: മെട്രോ വാൻകുവറിൽ കാറ്റലിറ്റിക് കൺവെർട്ടർ മോഷണത്തിൽ ഗണ്യമായ വർധനയുണ്ടായതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മെട്രോ വാൻകുവർ പോലീസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, മോഷണത്തിൽനിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നുള്ള മാർഗനിർദ്ദേശവും പോലീസ് നൽകുന്നു. വാഹനത്തിന്റെ നിർണായക ഘടകമാണ് കാറ്റലിറ്റിക് കൺവെർട്ടർ. കാറ്റലിറ്റിക് കൺവെർട്ടറിൽ അടങ്ങിയിരിക്കുന്ന വിലയേറിയ ലോഹങ്ങൾ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ മോഷണം നടത്തുന്നതെന്ന് ലാംഗ്ലി ആർസിഎംപി പറയുന്നു. അതിനാൽ മോഷ്ടിക്കപ്പെട്ട ഒന്ന് മാറ്റിസ്ഥാപിക്കുന്നത് ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് പോലീസ് വ്യക്തമാക്കി. മോഷ്ടാക്കൾ പലപ്പോഴും ഡ്രൈവ്‌വേകളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും തെരുവുകളിലും പാർക്ക് […]
കനത്ത ചൂടിന് ആശ്വാസം: കടന്നുപോയത് കാനഡയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം

കാനഡയിൽ പതിറ്റാണ്ടുകളിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം അവസാനിച്ചു. വാട്ടർലൂ സർവകലാശാലയിലെ ഇഡി സോളിസ് മെമ്മോറിയൽ വെതർ സ്റ്റേഷനിൽ നിന്നുള്ള ഡാറ്റയനുസരിച്ച് 1955 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു ഈ വർഷം കടന്നുപോയത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ഉൾക്കൊള്ളുന്ന ഈ സീസൺ, 1914 മുതലുള്ള പ്രാദേശിക കാലാവസ്ഥാ രേഖകളുടെ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും ചൂടേറിയ വേനൽക്കാലവുമായിരുന്നു. മൂന്ന് മാസത്തിനിടെ, 34 ദിവസം താപനില 30 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. വേനൽക്കാലം മുഴുവൻ അസാധാരണമാംവിധം ചൂടുള്ളതായിരുന്നെങ്കിലും, ഓഗസ്റ്റിൽ […]
താരിഫ് റിലീഫ്: അറ്റ്ലാൻ്റിക് കാനഡയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 8 കോടി ഡോളർ

യുഎസ് താരിഫ് കാരണം പ്രതിസന്ധി നേരിടുന്ന അറ്റ്ലാൻ്റിക് കാനഡയിലെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് 8 കോടി ഡോളർ അനുവദിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാനാണ് നടപടി. കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസുമായുള്ള ബന്ധം അനിശ്ചിതത്വത്തിലാണെന്നും അതിനാൽ പുതിയ വിപണികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കാർണി വ്യക്തമാക്കി. 100 കോടി ഡോളറിന്റെ റീജിനൽ താരിഫ് റെസ്പോൺസ് ഇനീഷ്യേറ്റിവിൻറെ ഭാഗമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. […]