newsroom@amcainnews.com

രാജ്യാന്തര സുരക്ഷാ ഫോറം: ലോകനേതാക്കൾ ഹാലിഫാക്സിൽ

ഹാലിഫാക്സ് : 18-ാമത് ഇന്‍റർനാഷണൽ സെക്യൂരിറ്റി ഫോറത്തിന് നോവസ്കോഷയുടെ തലസ്ഥാനമായ ഹാലിഫാക്സിൽ തുടക്കമായി. മൂന്ന് ദിവസത്തെ ഫോറത്തിൽ എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സൈനിക വിദഗ്ധരും തന്ത്രപ്രധാന മേഖലകളിലെ നേതാക്കളും പങ്കെടുക്കുന്ന ഫോറം കാനഡയുടെ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി ഉദ്ഘാടനം ചെയ്തു. കനേഡിയൻ സൈനിക സംവിധാനത്തെക്കുറിച്ചും, ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിവിധ സെമിനാറുകളും കൂടിക്കാഴ്ചകളും ഫോറത്തിൽ ചർച്ച ചെയ്യും.

യുക്രെയ്ൻ-റഷ്യ യുദ്ധം ഫോറത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്ന് ഫോറം പ്രസിഡൻ്റ് വാൻ പ്രാഗ് പറഞ്ഞു. കൂടാതെ ആഗോള ഭക്ഷ്യസുരക്ഷയും ഈ ഫോറത്തിലെ ഒരു പ്രധാന ചർച്ചാവിഷയമാണ്. ഹോർമുസ് കടലിടുക്ക്, പനാമ കനാൽ, ജിബ്രാൾട്ടർ തുടങ്ങിയ ലോകമെമ്പാടുമുള്ള രാജ്യാന്തര കപ്പൽ പാതകളെക്കുറിച്ചും ചർച്ച നടക്കും.

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര-നികുതി തർക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഹാലിഫാക്സ് ഇന്‍റർനാഷണൽ സെക്യൂരിറ്റി ഫോറത്തിന്‍റെ 2026-ലെ പതിപ്പ് നടക്കുന്നത്.

You might also like

ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കോൺസുലർ ക്യാമ്പ് ഡിസംബർ 12-ന്

Charred body of Indian youth found inside car in Canada; suspected planned murder, investigation intensified

കാനഡയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് നിഗമനം, അന്വേഷണം ഊർജിതം

മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്ലോറിഡ വെള്ളത്തിനടിയില്‍; റോഡുകളും ഹൈവേകളും അടച്ചു

Chala Gold Heist: Months of Planning; Police Nab Accused Within 48 Hours

ചാല സ്വർണ്ണക്കവർച്ച: മാസങ്ങൾ നീണ്ട ആസൂത്രണം; പ്രതികളെ 48 മണിക്കൂറിനുള്ളിൽ വലയിലാക്കി പൊലീസ്

അലർജി സാധ്യത: സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് CFIA

Nikhil Gupta sentenced to over 19 years in prison for plot to kill U.S.-Canadian activist

യുഎസ്-കനേഡിയൻ ആക്ടിവിസ്റ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിഖിൽ ഗുപ്തയ്ക്ക് 19 വർഷത്തിലധികം തടവ്

Top Picks for You
Top Picks for You