newsroom@amcainnews.com

ഷിക്കാഗോ മലയാളി അസോസിയേഷൻ ഇന്ത്യൻ കോൺസുലർ ക്യാമ്പ് ഡിസംബർ 12-ന്

ഷിക്കാഗോ : ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ഷിക്കാഗോ മലയാളി അസോസിയേഷന്‍റെയും VFS ഗ്ലോബലിന്‍റെയും സഹകരണത്തോടെ ഡിസംബർ 12 ശനിയാഴ്ച മോർട്ടൺ ഗ്രോവിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തും. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സെൻ്റ് മേരീസ് ക്നാനായ ചർച്ചിലെ സ്കൂൾ ഹാളിലാണ് (7800 Lyons St, Morton Grove, IL 60053) ക്യാമ്പ്.

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ, OCI അപേക്ഷ, ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ, ഇന്ത്യൻ വീസ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഗ്ലോബൽ എൻട്രി പ്രോഗ്രാം എന്നിവയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ നേരിട്ട് പരിശോധിച്ച് സമർപ്പിക്കാം.

ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിന്‍റെ അധികാരപരിധിയിൽ വരുന്ന അപേക്ഷകർക്കാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക. വിവാഹം, ജനനം, ലൈഫ്, NRI സർട്ടിഫിക്കറ്റുകൾ, NORI-I, NORI-III, ജനന രജിസ്‌ട്രേഷൻ, പവർ ഓഫ് അറ്റോർണി, സത്യവാങ്മൂലങ്ങൾ, മരണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സേവനങ്ങൾക്കും VFS വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും ഫീസ് ഓൺലൈനായി അടയ്ക്കുകയും വേണം.

You might also like

വാഹനഉടമകൾക്ക് ആശ്വാസം: ജിടിഎയിൽ പെട്രോൾ വില കുറഞ്ഞു

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പ്- മെഡിക്കൽ സഹായം: അപേക്ഷ ക്ഷണിച്ചു

ആൽബർട്ടയിൽ വാഹന മോഷണം പെരുകുന്നു: മുന്നറിയിപ്പ് നൽകി RCMP

Expat youth who returned home for daughter's birthday celebration seriously injured after falling into manhole; suffers spinal fracture

മകളുടെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ആൾനൂഴിയിൽ വീണ് ഗുരുതര പരിക്ക്; നട്ടെല്ലിന് പൊട്ടൽ

Nvidia Creates Oversight Committee For National Security, Export Controls

ദേശീയ സുരക്ഷയ്ക്കും കയറ്റുമതി നിയന്ത്രണത്തിനുമായി മേൽനോട്ട സമിതി രൂപീകരിച്ച് എൻവിഡിയ

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ 20-ന് അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You