newsroom@amcainnews.com

കോഴിക്കോട്ട് ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു; 20 ദിവസത്തിനിടെ നഷ്ടമായത് 8.5 കോടി രൂപ

Online scams rising in Kozhikode; ₹8.5 crore lost within 20 days

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസ് ശക്തമായ മുന്നറിയിപ്പുകളും ബോധവൽക്കരണവും നൽകുമ്പോഴും, കോഴിക്കോട് ജില്ലയിൽ സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകൾക്ക് കുറവില്ല. ഈ മാസം ഇന്നലെ വരെയുള്ള 20 ദിവസത്തിനുള്ളിൽ 106 പേരിൽ നിന്നായി ഏകദേശം 8.5 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഇതിൽ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 36 കേസുകളിൽ മാത്രം 4.10 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

നഗരപരിധിയിലെ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത 70 കേസുകളിലായി നാലരക്കോടിയോളം രൂപയാണ് ജനങ്ങൾക്ക് നഷ്ടപ്പെട്ടത്. പ്രതികളെ കണ്ടെത്തുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെയും സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെയും മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 25 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടമായ കേസുകളാണ് സൈബർ ക്രൈം പൊലീസ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

തട്ടിപ്പ് കേസുകൾ പെരുകിയ സാഹചര്യത്തിൽ, നവംബർ ഒന്നു മുതൽ സൈബർ പൊലീസ് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം അതത് പൊലീസ് സ്റ്റേഷനുകളിൽ തന്നെ കേസുകൾ രജിസ്റ്റർ ചെയ്തു തുടങ്ങി. സിറ്റി പരിധിയിൽ നല്ലളം സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്; ഏറ്റവും കുറവ് കേസുകൾ പന്നിയങ്കരയിലാണുള്ളത്. ഇതിനിടെ, മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ രണ്ടാഴ്ച മുൻപ് നടത്തിയ ‘സൈഹണ്ട് – 05’ (Cyhunt – 05) പരിശോധനയിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും 48 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ തുടരന്വേഷണവും പുരോഗമിക്കുകയാണ്

സൈബർ തട്ടിപ്പു വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ കോളജ്, സ്കൂൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലയിലെ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റിസലൈന്റ് കേരളം (ക്ലിക്ക്) പദ്ധതി കഴിഞ്ഞ ഒന്നു മുതൽ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ തുടരുന്നുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങൾ വഴിയും പ്രചാരണം തുടരുന്നുണ്ട്.

തട്ടിപ്പിന്റെ രീതി

  • വാട്സാപ്പ് വഴി വരുന്ന പരസ്യങ്ങളിലെ ലിങ്കുകൾ തുറക്കുന്നതോടെ നിങ്ങളുടെ മൊബൈൽ ഫോൺ തട്ടിപ്പു സംഘത്തിനു നിയന്ത്രണത്തിലാക്കാൻ കഴിയും.
  • സ്ക്രീൻവ്യൂവർ വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഡേറ്റ പരിശോധിക്കാനും ഒടിപി ഇല്ലാതെ മൊബൈൽ ഫോണിലെ ബാങ്ക് ആപ്പിൽ പ്രവേശിക്കാനും കഴിയും.
  • വാഹന നിയമലംഘന പിഴ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ പരസ്യം, ഓൺലൈൻ ട്രേഡിങ് എന്നീ സന്ദേശം വഴിയാണ് കൂടുതലും തട്ടിപ്പു നടത്തുന്നത്.
  • ഫെയ്സ്ബുക്ക് വഴി പരിചയം പുതുക്കി വാട്സാപ്പ് നമ്പറിൽ വീഡിയോ കോൾ വഴി ബന്ധപ്പെട്ടും തട്ടിപ്പു നടത്തുന്നു.

You might also like
Gen Z-led demonstrations sweep Europe as young people demand action on rising living costs, education

ജീവിതച്ചെലവും വിദ്യാഭ്യാസ പ്രശ്നങ്ങളും: യൂറോപ്പിലുടനീളം ജെൻ സി (Gen Z) യുവജനങ്ങളുടെ വൻ പ്രതിഷേധം

അമേരിക്കയ്ക്ക് തിരിച്ചടി: അഞ്ചാംപനി രോഗവിമുക്ത പദവിയിൽ നിന്ന് പുറത്ത്

Santa Claus is coming to Toronto this weekend — and bringing a long list of road closures

സാന്താക്ലോസ് ഈ വാരാന്ത്യത്തിൽ ടൊറന്റോയിൽ എത്തുന്നു — ഒപ്പം നിരവധി റോഡുകൾ അടച്ചിടുകയും ചെയ്യും

GTA 6 Is Here; Employees Take Mass Leave, Leaving PC Gamers in Despair?

ജിടിഎ 6 എത്തുന്നു; ഓഫീസുകളിൽ കൂട്ട അവധി, പിസി ഗെയിമേഴ്സ് നിരാശയിലോ?

അലർജി സാധ്യത: കാനഡയിൽ പാരസ് ബ്രാൻഡ് വീറ്റ് ഫ്രീ ഫ്ലവർ തിരിച്ചുവിളിച്ചു

Nikhil Gupta sentenced to over 19 years in prison for plot to kill U.S.-Canadian activist

യുഎസ്-കനേഡിയൻ ആക്ടിവിസ്റ്റിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നിഖിൽ ഗുപ്തയ്ക്ക് 19 വർഷത്തിലധികം തടവ്

Top Picks for You
Top Picks for You