newsroom@amcainnews.com

അലർജി സാധ്യത: സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് CFIA

ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കനേഡിയൻ വിപണിയിൽ നിന്നും രണ്ട് സൂപ്പ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ‘സൂപ്പ് ടൈം ആൽബെർട്ട ഇൻക്.’ (Soup Time Alberta Inc.) പുറത്തിറക്കിയ ‘ബാബാസ് ബോർഷ്ട് സൂപ്പ്’ (Baba’s Borscht Soup), ‘വാർഡീസ് ബോ വാലി ബീഫ് ബാർലി’ (Wardy’s Bow Valley Beef Barley) എന്നീ ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഗോതമ്പും ഗ്ലൂട്ടനും അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും ഇത് അലർജിക്ക് കാരണമാകുമെന്നും ഏജൻസി പറയുന്നു.

അലർജിയോ പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ (sensitivities) ഉള്ളവർ ഈ ഉൽപ്പന്നങ്ങൾ കഴിക്കരുത്, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. സീലിയാക് രോഗം (celiac disease) അല്ലെങ്കിൽ ഗ്ലൂട്ടനുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഈ ഉൽപ്പന്നങ്ങൾ കഴിക്കരുത്, മുന്നറിയിപ്പിൽ പറയുന്നു. ആൽബർട്ടയിലും, മറ്റ് പ്രവിശ്യകളിലും ടെറിട്ടറികളിലും ഈ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിറ്റഴിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഈ സൂപ്പുകൾ ഉപേക്ഷിക്കുകയോ, അവ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യണം. ഇവ വിളമ്പുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് CFIA മുന്നറിയിപ്പ് നൽകി. ഈ ഉൽപ്പന്നങ്ങൾ കഴിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like

സെനറ്റ് സമവാക്യം മാറുന്നു: ഫെഡറല്‍ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാന്‍ ട്രംപ് ഭരണകൂടം

5 students on a single scooter; as the quintet gets caught, parents find themselves in trouble too

ഒരു സ്കൂട്ടറിൽ 5 പേരുടെ ‘ട്രിപ്പിൾ അടിച്ചുള്ള’ യാത്ര; അഞ്ചുപേർക്ക് പണി കിട്ടിയപ്പോൾ വെട്ടിലായി മാതാപിതാക്കളും

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ ഡ്രോ: 95 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

Trump administration targets further limits on skilled foreign workers

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

Nvidia Creates Oversight Committee For National Security, Export Controls

ദേശീയ സുരക്ഷയ്ക്കും കയറ്റുമതി നിയന്ത്രണത്തിനുമായി മേൽനോട്ട സമിതി രൂപീകരിച്ച് എൻവിഡിയ

Top Picks for You
Top Picks for You