ടൊറൻ്റോ : എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക സ്ഥാപകാംഗമായ ചാമക്കാലയിൽ ഇടിക്കുള ജേക്കബ് (തങ്കച്ചൻ–84) നിര്യാതനായി. സംസ്കാരം നവംബർ 21-ന് ടൊറൻ്റോയിൽ നടക്കും. ഭാര്യ : സൂസൻ (ശോശാമ്മ). മക്കൾ : സ്റ്റീവൻ, ബെഞ്ചമിൻ. മരുമക്കൾ: ലിൻ, ദീപ. കൊച്ചുമക്കൾ : ഡിലൻ, ബെഥനി, ഇരട്ടകളായ എമ്മ, ഈവ. സഹോദരിമാർ : അമ്മിണി, ഗ്രേസി (ഇന്ത്യ).
എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ വളർച്ചയിലും സ്ഥിരമായ ദേവാലയസ്ഥലം സ്വന്തമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. വിവിധ നേതൃത്വചുമതലകൾ നിർവഹിച്ച അദ്ദേഹം എഡ്മന്റൺ സന്ദർശിച്ച വൈദികരെയും മെത്രാപ്പോലീത്തമാരെയും സ്വന്തം ഭവനത്തിൽ സ്വീകരിച്ച് ആതിഥ്യമരുളിയിരുന്നു. 2021-ൽ ഭാര്യയോടൊപ്പം ടൊറൻ്റോയിലേക്ക് താമസം മാറ്റിയ അദ്ദേഹം അവസാന വർഷങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു.
പൊതുദർശനം : നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 4:00 മുതൽ രാത്രി 8:00 വരെ ടൊറൻ്റോയിലെ ലിനെറ്റ് ഫ്യൂണറൽ ഹോമിൽ (Lynett Funeral Home, 3299 Dundas Street West, Toronto).
സംസ്കാരശുശ്രൂഷ : നവംബർ 21 ശനിയാഴ്ച രാവിലെ 10: 00 -ന് ലിനെറ്റ് ഫ്യൂണറൽ ഹോം ചാപ്പലിൽ. തുടർന്ന് സാങ്ച്വറി പാർക്ക് സെമിത്തേരിയിൽ (Sanctuary Park Cemetery, 1570 Royal York Road, Toronto) സംസ്കാരം.








