newsroom@amcainnews.com

നഗരത്തിൽ വാഹനകുറ്റകൃത്യങ്ങൾ വർധിക്കുന്നു; തടയിടാൻ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷനുമായി ടൊറന്റോ പൊലീസ്

ടൊറന്റോ: നഗരത്തിൽ വാഹനകുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനാൽ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ(എഎൽപിആർ) സിസ്റ്റം അവതരിപ്പിച്ച് ടൊറന്റോ പൊലീസ്. പൊലീസ് കാറുകളെ കടന്നുപോകുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ സ്വയമേവ സ്‌കാൻ ചെയ്യാവുന്നതാണ് പുതിയ സാങ്കേതികവിദ്യ. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ടൊറന്റോ പൊലീസ് അവകാശപ്പെട്ടു.
ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം ഇപ്പോൾ അറനൂറിലധികം പൊലീസ് വാഹനങ്ങളിലുണ്ട്. ലൈസൻസ് പ്ലേറ്റുകൾ സ്‌കാൻ ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങലെ കണ്ടെത്താൻ സാധിക്കുമെന്നാണ് ഇതിന്റെ സവിശേഷത. നിരത്തിലെ ഇമവെട്ടാത്ത ഇലക്ട്രോണിക് കണ്ണ് എന്നാണ് ടൊറന്റോ പൊലീസ് മേധാവി ഇതിനെ വിശേഷിപ്പിച്ചത്.

പൊലീസ് ഹോട്ട് ലിസ്റ്റിലുള്ള വാഹനങ്ങൾ ഫോർവേഡ് ഫേസിംഗ് ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ നഗരത്തിലുടനീളം സഞ്ചരിക്കുന്ന ആ വാഹനത്തെക്കുറിച്ച് സിസ്റ്റത്തിലൂടെ ഉദ്യോഗസ്ഥർക്ക് അറിയിപ്പ് ലഭിക്കുമെന്ന് ടൊറന്റോ പൊലീസ് പറഞ്ഞു. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങലുടെ നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്യാൻ ഈ സംവിധാനത്തിന് സാധിക്കും. ക്യാമറയുടെ വ്യൂ ഫീൽഡ് 160 ഡിഗ്രിയാണ്. ഡിറ്റക്ഷൻ റേഞ്ച് ക്യാമറയ്ക്ക് മുന്നിൽ 50 അടിയാണ്.

You might also like

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

Top Picks for You
Top Picks for You