newsroom@amcainnews.com

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

യു എസ് കോൺഗ്രസിലെ ഇരു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 21 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഹായോയിലും ഫ്ലോറിഡയിലും നടക്കുന്ന പ്രത്യേക സെനറ്റ് തിരഞ്ഞെടുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളും നടക്കും. സാമ്പത്തിക സ്ഥിതി, കുടിയേറ്റനയം, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഭരണകാലത്തിന്‍റെ പകുതിയില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് യുഎസ് കോണ്‍ഗ്രസിലെ അധികാരസന്തുലിതാവസ്ഥ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. പുതിയ സർവേ പ്രകാരം 2 വർഷം മുൻപ് ട്രംപ് അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന ജനപ്രീതി 50 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞമാസം നടത്തിയ സർവേകളിൽ 37% ആയി ഇടിഞ്ഞു. യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്കു മേൽക്കൈ ലഭിച്ചാൽ വരുന്ന 2 വർഷം ട്രംപിന് നയപരമായ തീരുമാനങ്ങൾ പാസാക്കാതെ വരും.

You might also like

കാനഡയിൽ സെർവിക്കൽ ക്യാൻസർ ബാധിതരായ മധ്യവയസ്കരുടെ എണ്ണം ഉയരുന്നു: റിപ്പോർട്ട്

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഗ്രെഗ് ആബട്ടും ജീന ഹിനോജോസയും തമ്മിൽ കടുത്ത പോരാട്ടം

Tampering led to boat carrying North Vancouver students running aground: investigation

നോർത്ത് വാൻകൂവറിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബോട്ട് നിലയുറപ്പിച്ചതിന് കാരണം അട്ടിമറിയെന്ന് അന്വേഷണ റിപ്പോർട്ട്

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്: ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

Top Picks for You
Top Picks for You