newsroom@amcainnews.com

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

പ്രവിശ്യയിലെ ചില പ്രൈവറ്റ് കരിയർ കോളേജുകളുമായി ബന്ധപ്പെട്ട് ഒരേ ഐപി (IP) അഡ്രസ്റ്റിൽ നിന്ന് പതിനായിരക്കണക്കിന് വ്യാജ OSAP അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായി കണ്ടെത്തിയതായി ഒൻ്റാരിയോ സർക്കാർ. പ്രവിശ്യയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP). ഇതിലൂടെ വിദ്യാർത്ഥികൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ഗ്രാൻ്റുകളും (Grants) കുറഞ്ഞ പലിശ നിരക്കിലുള്ള ലോണുകളും (Loans) ലഭിക്കും. ഒപുലെൻസ് എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ കീഴിലുള്ള അക്കാദമി ഓഫ് ലേണിങ് ബ്രാംപ്ടൺ ഈസ്റ്റ്, നോർത്ത് യോർക്ക്, ബേ […]

വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഭൂചലനം: 4.2 തീവ്രത

ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്തിന് സമീപം, പസഫിക് സമുദ്രത്തിനടിയിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:10-ഓടെ, പോർട്ട് ഹാർഡിയിൽ നിന്നും 193 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ‘എർത്ത്‌ക്വേക്ക്‌സ് കാനഡ’ അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയ തീരത്ത്, നോർത്ത് അമേരിക്കൻ പ്ലേറ്റിനടിയിലേക്ക് നീങ്ങുന്ന ‘ജുവാൻ ഡി ഫ്യൂക്ക പ്ലേറ്റി’ (Juan de Fuca plate) ലാണ് ഈ ഭൂചലനം ഉണ്ടായത്. യു.എസ്. സുനാമി മുന്നറിയിപ്പ് […]

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

ശൈത്യകാലത്തിന് മുന്നോടിയായി, എഡ്മിന്‍റനിൽ നിന്നും 4 പുതിയ സൺ ഡെസ്റ്റിനേഷനുകൾ ആരംഭിക്കുമെന്ന് പോർട്ടർ എയർലൈൻസ് അറിയിച്ചു. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള ആദ്യ വിമാന സർവീസോടെ ഊഷ്മളമായ കാലാവസ്ഥയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പുതിയ സർവീസുകൾക്ക് ഇന്ന് തുടക്കമാകും. തുടർന്ന് അരിസോനയിലെ ഫീനിക്സ്, നെവാഡയിലെ ലാസ് വേഗസ് എന്നിവിടങ്ങളിലേക്കും മെക്സിക്കോയിലെ തന്നെ ലോസ് കാബോസിലേക്കും ഈ മാസം സർവീസുകൾ ആരംഭിക്കുമെന്നും പോർട്ടർ എയർലൈൻസ് പ്രഖ്യാപിച്ചു. പ്യൂർട്ടോ വല്ലാർട്ടയിലേക്കും ലോസ് കാബോസിലേക്കുമുള്ള സർവീസുകൾ, ആൽബർട്ടയിൽ നിന്നുള്ള പോർട്ടർ എയർലൈൻസിന്‍റെ ആദ്യ അന്താരാഷ്ട്ര […]

പ്രതിദിനം 500 ദശലക്ഷം ലിറ്റർ മാത്രം: കാൽഗറിയിൽ നാളെ മുതൽ ജല ഉപയോഗ നിയന്ത്രണം

നഗരത്തിൽ ബുധനാഴ്ച മുതൽ നാലാം ഘട്ട (Stage 4) ജല ഉപയോഗ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കാൽഗറി സിറ്റി അറിയിച്ചു. പ്രശ്നബാധിതമായ ‘ബിയർസ്‌പോ സൗത്ത് ഫീഡർ മെയിൻ’ (Bearspaw South feeder main) പൈപ്പ്ലൈൻ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. 113-ാമത് ഗ്രേ കപ്പ് (Grey Cup) നടക്കുന്ന സമയത്തും ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുമെന്നും സിറ്റി അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ ഏകദേശം നാലാഴ്ചയോളം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ‘ബിയർസ്‌പോ സൗത്ത്’ (Bearspaw South) […]

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം

ന്യൂയോര്‍ക്കില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി അഞ്ചാംപനി മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനത്തിനിടെ ലൂയിസ് കൗണ്ടിയിലുള്ള ഒരു കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ന്യൂയോര്‍ക്കിലും സമീപ സംസ്ഥാനങ്ങളിലും അഞ്ചാംപനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു മാസം മുമ്പ് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ സംസ്ഥാനത്ത് ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 178 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ടെണ്ണം ന്യൂയോര്‍ക്ക് നഗരത്തിലാണ്. സംശയാസ്പദമായ […]

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

ഇല്ലിനോയ് സംസ്ഥാനത്ത് 2027 വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരുന്നതിനുള്ള ഓപ്പണ്‍ എൻറോള്‍മെൻ്റ് നവംബര്‍ ഒന്നിന് ആരംഭിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ വര്‍ധനയും ഫെഡറല്‍ സാമ്പത്തിക സഹായ വ്യവസ്ഥകളിലെ മാറ്റങ്ങളും നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. 2027 വര്‍ഷത്തേക്കുള്ള വ്യക്തിഗത ഇന്‍ഷുറന്‍സ് പദ്ധതികളുടെ സംസ്ഥാനതല ശരാശരി പ്രീമിയം വര്‍ധന 14.1 ശതമാനമാണെന്ന് ഇല്ലിനോയി ഇന്‍ഷുറന്‍സ് വകുപ്പ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ആരോഗ്യ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ്‌പ്ലേസായ ‘Get Covered Illinois’ മുഖേന പുതിയ ഇന്‍ഷുറന്‍സ് […]

സ്പെയിനിൽ അതിവേഗ ട്രെയിൻ അപകടം: മരിച്ചവരിൽ കനേഡിയൻ പൗരനും, മരണസംഖ്യ 69

സ്പെയിനിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അതിവേഗ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട 69 പേരിൽ ഒരു കാനഡക്കാരനും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. നാല് അമേരിക്കൻ പൗരന്മാരും കൊല്ലപ്പെട്ടതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെ, മരിച്ചവരിൽ 66 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ഏഴ് കനേഡിയൻ പൗരന്മാർക്ക് അപകടത്തിൽ പരുക്കേറ്റതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചിരുന്നു. ഒരു കാനഡക്കാരനെ കാണാതായതായും റിപ്പോർട്ട് ലഭിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും — 69 പേരിൽ 54 പേരും — സ്പെയിൻ സ്വദേശികളാണ്. മരിച്ചവരിൽ തിരിച്ചറിഞ്ഞ […]

മലയാളികൾക്ക് പ്രതീക്ഷയായി ബ്രിട്ടനിലെ കുടിയേറ്റ നിയമ പരിഷ്കരണം: നഴ്സുമാർക്കും കെയർ വർക്കർമാർക്കും ഇളവ്

ലണ്ടൻ : യുകെയിലെ കുടിയേറ്റ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. വിദേശികൾക്ക് അഞ്ചുവർഷത്തെ താമസത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ അവസരം നൽകുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി, സാധാരണ കാലപരിധി പത്തുവർഷമാക്കുമെന്ന് ലേബർ സർക്കാർ അറിയിച്ചു. പുതിയ സംവിധാനത്തിൽ ബ്രിട്ടനിൽ എത്ര വർഷം താമസിച്ചു എന്നതുമാത്രമല്ല, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും പൊതുസേവനങ്ങൾക്കും നൽകുന്ന സംഭാവന, വരുമാനം, തൊഴിൽ, നിയമാനുസൃതമായ പെരുമാറ്റം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം എന്നിവയും സ്ഥിരതാമസത്തിനുള്ള യോഗ്യത നിർണയിക്കും. നിലവിലെ ‘Indefinite Leave to […]

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

ഓട്ടവ : യൂറോപ്പ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ സൈബർ ആക്രമണം നേരിട്ടതിന്റെ അടിസ്ഥാനത്തിൽ കാനഡയിലും സമാനമായ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്തോണിയ എന്നീ യൂറോപ്പ്യൻ രാജ്യങ്ങളിലാണ് തിങ്കളാഴ്ച സൈബർ ആക്രമണം നേരിട്ടത്. ഫ്രീസറുകളുടെയും ഫ്രിഡ്ജുകളുടെയും താപനില വർധിപ്പിച്ചതിനെത്തുടർന്നു വൻതോതിൽ ഭക്ഷണസാധനങ്ങൾ നശിച്ചു. കഴിഞ്ഞ മാസം ഫ്രാൻസിലെ നൂറുകണക്കിനു സൂപ്പർമാർക്കറ്റുകളിലും വ്യാപാരശാലകളിലും ഹാക്കർമാർ സമാനമായ ആക്രമണം നടത്തിയിരുന്നു. കാനഡയിൽ സമാനമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ചില കനേഡിയൻ സ്റ്റോറുകൾക്കും ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന് സൈബർ […]

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

യു എസ് കോൺഗ്രസിലെ ഇരു സഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 21 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. അമേരിക്കന്‍ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഹായോയിലും ഫ്ലോറിഡയിലും നടക്കുന്ന പ്രത്യേക സെനറ്റ് തിരഞ്ഞെടുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളും നടക്കും. സാമ്പത്തിക സ്ഥിതി, കുടിയേറ്റനയം, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഭരണകാലത്തിന്‍റെ പകുതിയില്‍ നടക്കുന്ന […]