newsroom@amcainnews.com

അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര

മേരിക്കയുടെ സാമ്പത്തിക വിജയത്തിന് കാനഡയുടെ സഹായം ആവശ്യമില്ലെന്ന് കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര. ആവശ്യമെങ്കിൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പകരം സംവിധാനം കണ്ടെത്താൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ഹോക്സ്ട്ര വിശദീകരിച്ചു. അമേരിക്കയ്ക്ക് വേണ്ട വാഹനങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കണമെന്നും കാനഡയിലോ മെക്സിക്കോയിലോ ആകരുത് എന്നുമുള്ള പ്രസിഡൻ്റെ ഡോണൾഡ് ട്രംപിൻ്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു.

അമേരിക്ക സ്വന്തമായി വാഹനങ്ങൾ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ മിഷിഗണിലെ ഫോർഡ് ഫാക്ടറി സന്ദർശിക്കവെ ട്രംപ് പറഞ്ഞിരുന്നു. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ട്രംപിൻ്റെ നയങ്ങൾക്കനുസരിച്ചാണ് താൻ സംസാരിക്കുന്നതെന്ന് ഹോക്സ്ട്ര വ്യക്തമാക്കി. അതേസമയം, കാനഡയും അമേരിക്കയും തമ്മിൽ ശക്തമായ സാമ്പത്തിക ബന്ധമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളരെ വലുതും പ്രധാനപ്പെട്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ, ഇനിമുതൽ നികുതിയില്ലാത്ത വ്യാപാരം കാനഡ പ്രതീക്ഷിക്കരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു പുതിയ വ്യാപാര കരാർ സാധ്യമായേക്കാം, എങ്കിലും ഇറക്കുമതി നികുതികൾ തുടർന്നേക്കുമെന്ന് ഹോക്സ്ട്ര പറഞ്ഞു.

കാനഡയിൽ വർദ്ധിച്ചുവരുന്ന അമേരിക്കൻ വിരുദ്ധ മനോഭാവത്തെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു. ഒരു “പരമാധികാര രാജ്യം” എന്ന നിലയിൽ ചൈനയുമായി ബിസിനസ്സ് ചെയ്യാൻ കാനഡയ്ക്ക് അവകാശമുണ്ട്. എന്നാൽ ചൈനീസ് ഉൽപ്പന്നങ്ങൾ കാനഡ വഴി വടക്കേ അമേരിക്കയിലേക്ക് കടക്കാൻ അനുവദിച്ചാൽ യുഎസിൻ്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും മറ്റ് വാഹനങ്ങളും ചൈനയിൽ നിന്ന് വരാൻ അനുവദിക്കുകയാണെങ്കിൽ, അമേരിക്കൻ അതിർത്തിയിലൂടെ അത് എളുപ്പത്തിൽ കടന്നുപോകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Top Picks for You
Top Picks for You