newsroom@amcainnews.com

വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക്: വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമാണു യുഎസ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് വഴിയാണ് യുഎന്നിനു മിക്ക ഫണ്ടുകളും ലഭിക്കുന്നത്. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തീരുമാനം പല രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ആഗോളതലത്തിൽ വലിയ പ്രത്യാഘാതുണ്ടാക്കുമെന്നുമാണ് യുഎൻ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമ പറയുന്നത്.

യുഎസ് പ്രസിഡന്റിന്റെ എയ്ഡ്സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ ജോലികളും 90 ദിവസത്തേക്കു നിർത്തിവയ്ക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. ഈ പദ്ധതി പ്രകാരമുള്ള മരുന്നുകൾക്കു പിന്നീടു യുഎസ് ഇളവ് നൽകി. ഫൗണ്ടേഷൻ ഫോർ എയ്ഡ്‌സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, യുഎസിന്റെ തീരുമാനം 20 ദശലക്ഷത്തിലധികം എച്ച്‌ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവർത്തകരെയുമാണ് ബാധിക്കുക. 5 വർഷത്തിനുള്ളിൽ മരണങ്ങൾ പത്തിരട്ടിയായി വർധിച്ച് 6.3 ദശലക്ഷം ആകുമെന്നു യുഎൻ എയ്ഡ്സിന്റെ കണക്കുകൾ ഉദ്ധരിച്ച് ബയനിമ പറയുന്നു. ഇതേ കാലയളവിൽ പുതിയ രോഗബാധിതർ 8.7 ദശലക്ഷമായി വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

പല ആഫ്രിക്കൻ രാജ്യങ്ങളും വലിയ കടബാധ്യതകളാൽ വലയുകയാണ്. യുഎസ് സഹായമായിരുന്നു അവരുടെ ആശ്വാസം. 1961ൽ സ്ഥാപിതമായ യുഎസ് എയ്ഡ്‌സിന്റെ വാർഷിക ബജറ്റ് 40 ബില്യൻ ഡോളറിലധികമാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ, വികസനം, ആരോഗ്യം തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനാണ് പണം ഉപയോഗിച്ചിരുന്നത്.

You might also like
Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

മോണ്‍ട്രിയല്‍ സൗത്ത് ഷോറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You