newsroom@amcainnews.com

മരുന്ന് ഇറക്കുമതിക്ക് 200% താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ്

ഫാര്‍മ മേഖലയ്ക്കും താരിഫ് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനത്തിന് മുകളില്‍ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യു എസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന മിക്ക മരുന്നുകള്‍ക്കും ഡ്യൂട്ടി ഫ്രീ പ്രവേശനം ലഭിച്ചിരുന്നു. ഇത് എടുത്തുകളഞ്ഞുകൊണ്ടുള്ള പുതിയ താരിഫ് നയമാണ് ട്രംപ് ഭരണകൂടം ആവിഷ്‌കരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ പുതിയ നീക്കം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുഎസിലേക്ക് ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങളായ ഇന്ത്യയും ചൈനയും തിരിച്ചടി നേരിടും. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ താരിഫുകള്‍ മരുന്ന് കമ്പനികളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

You might also like
Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You