newsroom@amcainnews.com

ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകം: ആശങ്കയെന്ന് വിദഗ്ധർ

ആൽബർട്ടയിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ വ്യാപകമാകുന്നത് ആശങ്കയുയർത്തുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾ മദ്യവും മയക്കുമരുന്നും പോലെ ജനങ്ങളിൽ ആസക്തി വളർത്താൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു. പ്രവിശ്യയിൽ നിയന്ത്രിത ‘ഐഗെയിമിങ്’ സംവിധാനം പ്രാബല്യത്തിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ, 20-ലധികം ലൈസൻസുള്ള വെബ്‌സൈറ്റുകളുടെ പരസ്യങ്ങളാണ് ടിവി, സോഷ്യൽ മീഡിയ, ബിൽബോർഡുകൾ, ബസുകൾ എന്നിവയിലുടനീളം നിറഞ്ഞുനിൽക്കുന്നത്.

പരസ്യങ്ങളുടെ അതിപ്രസരം ചൂതാട്ടത്തിന് അടിമപ്പെട്ടവരെയും പ്രത്യേകിച്ച് കൗമാരക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് അഡിക്ഷൻ മെഡിസിൻ വിദഗ്ധർ വ്യക്തമാക്കുന്നു. കൗമാരക്കാർ ഇത്തരം ആസക്തികളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പരസ്യങ്ങൾക്ക് ശക്തമായ നിയന്ത്രണം വേണമെന്നും അവർ ആവശ്യപ്പെടുന്നു. അതേസമയം കായികതാരങ്ങളെയോ പ്രശസ്ത വ്യക്തികളെയോ ഉപയോഗിച്ച് പരസ്യം ചെയ്യുന്നതിനും, ചെറുപ്പക്കാരെ ലക്ഷ്യമിടുന്നതിനും നിരോധനമുണ്ടെന്ന് മന്ത്രി ഡേവ് നാലി വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഓൺലൈൻ ചൂതാട്ടത്തിലൂടെ ആദ്യ വർഷം 7.6 കോടി ഡോളറിൻ്റെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ ഒരു ശതമാനം തുക ചൂതാട്ട ആസക്തിയിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിനും ചികിത്സയ്ക്കുമായി മാറ്റിവയ്ക്കും.

You might also like
10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Top Picks for You
Top Picks for You