newsroom@amcainnews.com

വ്യാപാരയുദ്ധത്തിൽ പ്രതിഷേധം: ബിസിയിലെ പൊതു ശൗചാലയത്തിന് ട്രംപിൻ്റെ പേര്

വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയിലുള്ള പൊതു ശൗചാലയത്തിന് മുന്നിൽ യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പേരുള്ള ബോർഡ് സ്ഥാപിച്ച് അജ്ഞാതരുടെ പ്രതിഷേധം. പ്രശസ്തമായ ‘ഗാലപ്പിംഗ് ഗൂസ് ട്രെയിലിന്’ സമീപമുള്ള ശൗചാലയത്തിന് മുൻപിലാണ് “ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ” എന്ന് എഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

വിക്ടോറിയ മുനിസിപ്പൽ അധികൃതർ ബോർഡ് അഴിച്ചുമാറ്റി. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വിക്ടോറിയ സിറ്റി വക്താവ് വ്യക്തമാക്കി. അമേരിക്ക-കാനഡ വ്യാപാര തർക്കങ്ങൾക്കിടെ ട്രംപിനെതിരെയുള്ള ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ വാൻകൂവറിൽ ആദ്യമല്ല. കഴിഞ്ഞ വേനൽക്കാലത്ത് ഇവിടുത്തെ ഒരു പ്രാദേശിക കലാകാരി കുതിരച്ചാണകം ഉപയോഗിച്ച് ട്രംപിൻ്റെ ചിത്രം വരയ്ക്കുകയും അത് 1,800 ഡോളറിന് വിറ്റുപോകുകയും ചെയ്തിരുന്നു.

You might also like

ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്‍റെ വടംവലി: ഫസ്റ്റ്എയ്ഡ് കമ്മിറ്റി സജ്ജം

Bank Employees' Strike Announced; Banks to Remain Closed for Consecutive Days

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു; തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

Carelessness during car journey claims life: Elderly man dies tragically in Oklahoma

കാർ യാത്രയിലെ അശ്രദ്ധ ജീവനപഹരിച്ചു: ഒക്ലഹോമയിൽ വയോധികൻ ദാരുണമായി മരിച്ചു

Colorful Onam Celebration for Upper Westchester Malayali Association: Cultural Feast and Grand Feast Gain Attention

അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് വർണ്ണാഭമായ ഓണാഘോഷം: സാംസ്കാരിക വിരുന്നും വിഭവസമൃദ്ധമായ സദ്യയും ശ്രദ്ധേയമായി

Brutal Abuse of Newborn Infant: Father Arrested

കളിപ്പാട്ടമല്ല കുഞ്ഞ്; കൈകാലുകൾ തല്ലിയൊടിച്ചു, ക്രൂരതയ്ക്ക് പിന്നിൽ പിതാവ്

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മൂന്ന് ഇന്തോ-അമേരിക്കൻ സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Top Picks for You
Top Picks for You