നവംബർ 3-ന് ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ആഷാ റെഡ്ഡി, ജോൺ മാർട്ടിൻ, ഡാൻ മാത്യൂസ് എന്നിവർ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നു. മൂവരുടെയും സ്ഥാനാർത്ഥിത്വം ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്‍റെ വർധിച്ചുവരുന്ന പൗരപങ്കാളിത്തത്തിന്‍റെയും പ്രാതിനിധ്യത്തിന്‍റെയും പ്രതിഫലനമാണ്.
മികച്ച പ്രൊഫഷണൽ പരിചയസമ്പത്തുള്ള ഇവർ വർഷങ്ങളായി സമൂഹത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നവരാണ്. വോട്ടർമാർ സ്ഥാനാർത്ഥികളുടെ യോഗ്യത, അനുഭവസമ്പത്ത്, പൊതുസേവനം എന്നിവ വിലയിരുത്തി നവംബർ 3-ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.







