newsroom@amcainnews.com

27 വര്‍ഷമായി യുഎസിൽ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമ ഇന്ത്യന്‍ വംശജയെ ഐസിഇ കസ്റ്റഡിയിലെടുത്തു

മൂന്നു പതിറ്റാണ്ടോളമായി അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയും ഗ്രീന്‍ കാര്‍ഡ് ഉടമയുമായ സ്ത്രീയെ ഐസിഇ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ വംശജയായ വെങ്കട നരസാംബവ വാസംശെട്ടിയ്‌ക്കെതിരെയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് നടപടി. രണ്ട് അമേരിക്കന്‍ പൗരത്വമുള്ള മക്കളുടെയും രണ്ട് കൊച്ചുമക്കളുടെയും അമ്മയും മുത്തശിയുമായ വാസംശെട്ടിയെ ഓഗസ്റ്റ് 11-നാണ് ഐസിഇ കസ്റ്റഡിയിലെടുത്തത്. 2013 മുതല്‍ നിയമപരമായ സ്ഥിരതാമസ പദവിയുള്ള ഇവര്‍ നിലവില്‍ ജോര്‍ജിയയിലെ ഐസിഇ തടങ്കല്‍ കേന്ദ്രത്തിലാണ്. നേരത്തെ ഇവര്‍ക്കെതിരായ നാടുകടത്തല്‍ നടപടി മേയ് മാസത്തില്‍ യുഎസ് ഇമിഗ്രേഷന്‍ ജഡ്ജി അവസാനിപ്പിച്ചിരുന്നു.

2022 ജൂലൈയില്‍ ഗുരുതരമായി രോഗബാധിതരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായാണ് വാസംശെട്ടി ഇന്ത്യയിലെത്തിയത്. ഇതിനിടെ കോവിഡ് ബാധിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഏകദേശം രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടിവരികയും ചെയ്തു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ അമേരിക്കയിലേക്കുള്ള മടക്കയാത്ര വൈകി. ഒടുവില്‍ 2023 ഫെബ്രുവരിയില്‍ റാലി-ഡര്‍ഹാം അന്താരാഷ്ട്ര വിമാനത്താവളം വഴി അമേരിക്കയില്‍ തിരിച്ചെത്തിയ അവര്‍ ഏകദേശം ഏഴ് മാസമാണ് രാജ്യത്തിന് പുറത്തുണ്ടായിരുന്നത്. ഈ ദീര്‍ഘകാല അഭാവം ചൂണ്ടിക്കാട്ടിയാണ് അവര്‍ ഗ്രീന്‍ കാര്‍ഡ് പദവി ഉപേക്ഷിച്ചുവെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിക്കുന്നു.

എന്നാല്‍ അമേരിക്കയിലെ ജീവിതം ഉപേക്ഷിക്കാന്‍ വാസംശെട്ടിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെയും അഭിഭാഷകരുടെയും വാദം. നോര്‍ത്ത് കരോലിനയില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അധ്യാപികയായി ജോലി ചെയ്തിരുന്ന വെങ്കട നരസാംബവ വാസംശെട്ടിക്ക് അമേരിക്കയില്‍ വീടും ജോലിയും കുടുംബവുമുണ്ട്. ഇന്ത്യയില്‍ കഴിയുന്നതിനിടയിലും നോര്‍ത്ത് കരോലിനയില്‍ സ്വന്തം പ്രാഥമിക താമസസ്ഥലമാക്കാനുള്ള വീട് വാങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത വാസംശെട്ടിക്ക് ഗുരുതരമായ പ്രമേഹമുണ്ടെന്നും നിരന്തരമായ ചികിത്സയും ഗ്ലൂക്കോസ് നിരീക്ഷണവും ആവശ്യമാണെന്നും അഭിഭാഷക പറഞ്ഞു. അതേസമയം കസ്റ്റഡിയിലായതിന് പിന്നാലെ ഓഗസ്റ്റ് 13ന് വാസംശെട്ടിയുടെ നിയമസംഘം അടിയന്തര ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ച് തടങ്കലിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഫെഡറല്‍ കോടതി മൂന്ന് ദിവസത്തിനകം അവരെ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം വിശദീകരിക്കാന്‍ ഇമിഗ്രേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

You might also like
Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Natural habitat for birds being set up at Udayagiri Fort

ഉദയഗിരി കോട്ടയിൽ പക്ഷികൾക്കായി പ്രകൃതിദത്ത ആവാസകേന്ദ്രം ഒരുങ്ങുന്നു

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Top Picks for You
Top Picks for You