newsroom@amcainnews.com

വ്യാപാര, പ്രതിരോധ പങ്കാളിത്തം: കാർണിയുടെ ഏഷ്യൻ സന്ദർശനം 24 മുതൽ

വ്യാപാര, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 24 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. കൂടാതെ പ്രധാനമന്ത്രി രണ്ട് പ്രധാന ബഹുരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കും.

മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. ശേഷം മലേഷ്യൻ പ്രധാനമന്ത്രിയുമായി അദ്ദേഹം വ്യാപാര ചർച്ചകൾ നടത്തും. തുടർ ദിവസങ്ങളിൽ കാർണി സിംഗപ്പൂർ പ്രധാനമന്ത്രിയുമായും പ്രാദേശിക ബിസിനസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അവസാന ദിവസം ദക്ഷിണ കൊറിയയിലെ ജിയോങ്‌ജുവിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ പങ്കെടുത്ത്‌ അദ്ദേഹം മടങ്ങും.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ജൂലൈയിൽ ജിഡിപി വളർച്ചാ നിരക്ക് പൂജ്യം ശതമാനം: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

Student miraculously escapes after encountering a leopard

പുലിയുടെ മുന്നിൽപെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Top Picks for You
Top Picks for You