newsroom@amcainnews.com

ഒരു മിനിറ്റിനുള്ളിൽ ശക്തരായ നീന്തൽക്കാരെ പോലും തളർത്താൻ സാധ്യത; തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്

ണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്. ഒൻ്റാരിയോ തടാകത്തിൽ വീണുപോയ ഒരാളെ രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് തണുപ്പുള്ള വെള്ളത്തിനടുത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഷുഗർ ബീച്ചിന് സമീപമാണ് ഒരാൾ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ കരയിലെത്തിച്ച് പാരാമെഡിക്കൽ ജീവനക്കാർക്ക് കൈമാറി. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മിനിറ്റിനുള്ളിൽ പോലും കഠിനമായ തണുപ്പ് ശക്തരായ നീന്തൽക്കാരെ പോലും തളർത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനാൽ തണുത്തുറഞ്ഞതോ വഴുക്കലുള്ളതോ ആയ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാൻ പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. 20°C-ൽ താഴെ തണുപ്പുള്ള വെള്ളത്തിലാണ് മിക്ക മുങ്ങിമരണങ്ങളും സംഭവിക്കുന്നതെന്ന് കനേഡിയൻ സേഫ് ബോട്ടിംഗ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. ആരെങ്കിലും തണുത്ത വെള്ളത്തിൽ വീണാൽ ഉടൻ 911-ൽ വിളിക്കാൻ അവർ നിർദ്ദേശിച്ചു. ടൊറൻ്റോ വാട്ടർഫ്രണ്ടിനടുത്ത് ജാഗ്രതയോടെയിരിക്കുക, സുരക്ഷിതമായിരിക്കുക, പരസ്പരം ശ്രദ്ധിക്കുക എന്ന വ്യക്തമായ സന്ദേശമാണ് പോലീസ് നൽകുന്നത്.

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Top Picks for You
Top Picks for You