newsroom@amcainnews.com

ടിക്‌ടോക്ക് കാനഡയിലെ 13 വയസിൽ താഴെയുള്ള കുട്ടികളിൽനിന്ന് സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നതായി പ്രൈവസി കമ്മീഷണർമാരുടെ വെളിപ്പെടുത്തൽ

ഓട്ടവ: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് കാനഡയിലെ 13 വയസ്സിൽ താഴെയുള്ള സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നതായി പ്രൈവസി അതോറിറ്റിയുടെ വെളിപ്പെടുത്തൽ. ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട എന്നിവടങ്ങളിളെ ഫെഡറൽ പ്രൈവസി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.

ടിക്‌ടോക്കിന്റെ പ്രായം കുറഞ്ഞ ഉപയോക്താക്കളുമായി ബന്ധപ്പെട്ട സ്വകാര്യതാ രീതികളും വ്യക്തിഗത വിവരങ്ങളുടെ ശേഖരണം, ഉപയോഗം, വെളിപ്പെടുത്തൽ എന്നിവയ്ക്ക് ആധികാരികമായി സമ്മതം നേടുന്നുണ്ടോ എന്ന് ഇവർ പരിശോധിച്ചു. ടിക് ടോക്കിന്റെ സേവന നിബന്ധനകൾ പ്രകാരം, 13 വയസ്സിന് താഴെയുള്ള(ക്യുബെക്കിൽ 14 വയസ്സിൽ താഴെയുള്ള) ഉപയോക്താക്കളെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നു.

എന്നാൽ ടിക്‌ടോക്കിന്റെ പ്രായപരിധി ഉറപ്പാക്കുന്നതിലെ അപര്യാപ്തത മൂലം സെൻസിറ്റീവ് എന്ന കരുതുന്ന വിവരങ്ങൾ ഉൾപ്പെടെ കാനഡയിലെ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ കമ്പനി ശേഖരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, വീഡിയോ, ഇമേജ്, ഓഡിയോ വിശകലനത്തിന്റെ ഫേഷ്യൽ, വോയിസ് ഡാറ്റ പോലുള്ള ബയോമെട്രിക് വിവരങ്ങളുടെ ശേഖരണത്തെയും ഉപയോഗത്തെയും കുറിച്ച് ടിക്‌ടോക് വേണ്ടത്ര വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തി.

You might also like

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Top Picks for You
Top Picks for You