newsroom@amcainnews.com

ഒരൊറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ; പുതിയ തിരിച്ചറിയൽ കാർഡുമായി ആൽബർട്ട

സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഒറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടുന്ന പുതിയ തിരിച്ചറിയൽ കാർഡ് അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, പൗരത്വ രേഖ എന്നിവ ഒന്നിച്ച് ചേർത്തു കൊണ്ടുള്ള പുതിയ തിരിച്ചറിയൽ കാർഡുകൾ ജൂലൈ രണ്ടു മുതൽ വിതരണം ചെയ്യും. നിലവിലുള്ള പേപ്പർ ഹെൽത്ത് കാർഡുകൾ വേഗത്തിൽ കേടുവരുന്നതും ഒന്നിലധികം കാർഡുകൾ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. എന്നാൽ, ഈ സംവിധാനം സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ടെന്ന് സാങ്കേതിക വിദഗ്ധർ പറയുന്നു.

കാർഡിൻ്റെ മുകളിൽ വലതുഭാഗത്തായി കനേഡിയൻ പൗരന്മാർക്ക് ‘CAN’ എന്ന അടയാളവും, പുറകിലായി ഹെൽത്ത് കെയർ നമ്പറും പ്രിൻ്റ് ചെയ്തിട്ടുണ്ടാകും. ഒപ്പം വ്യാജ കാർഡുകൾ നിർമ്മിക്കുന്നത് തടയാൻ 54 ഓളം സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. പുതിയ കാർഡിനായി പ്രത്യേക ഫീസുകളൊന്നും ഈടാക്കില്ല (സാധാരണ പുതുക്കൽ ഫീസ് മാത്രം മതിയാകും). രേഖകൾ സംഘടിപ്പിക്കാനായി ലൈസൻസ് കാലാവധി കഴിയുന്നവർക്ക് 60 ദിവസത്തെ താൽക്കാലിക ഇളവും സർക്കാർ അനുവദിച്ചിട്ടുണ്ട്.

You might also like

ആലുവ സ്ക്വാഡിന്റെ സാഹസിക അന്വേഷണം: പ്രധാന വിവരങ്ങൾ

Online Luggage Booking System Comes as a Relief to Train Passengers

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം

കൊച്ചിയിൽ വൻ ലഹരിമരുന്ന് ശേഖരം നശിപ്പിച്ചു

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

Top Picks for You
Top Picks for You