newsroom@amcainnews.com

എറ്റോബിക്കോയില്‍ വാഹനാപകടം: മൂന്ന് കുട്ടികള്‍ മരിച്ചു

ടൊറന്റോ: എറ്റോബിക്കോയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഹൈവേ 401 നും സമീപം റെന്‍ഫോര്‍ത്ത് ഡ്രൈവിലെ ഈസ്റ്റ്ബൗണ്ട് ഓഫ് റാമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. വാഹനമോടിക്കുന്നതില്‍ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ആറ് പേര്‍ സഞ്ചരിച്ചിരുന്ന നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും മൂന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നാലാമത്തെ കുട്ടിയെയും രണ്ട് മുതിര്‍ന്നവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും ടൊറന്റോ പാരാമെഡിക്കുകള്‍ പറഞ്ഞു. സംഭവത്തില്‍ പത്തൊന്‍മ്പത് വയസുള്ള ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി റെന്‍ഫോര്‍ത്ത് ഡ്രൈവ് അടച്ചു.

You might also like
Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You