newsroom@amcainnews.com

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ച; ടൊറൻ്റോയും പരിസരപ്രദേശങ്ങളും പൂർണ്ണമായും സ്തംഭിച്ചു

തിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ടൊറൻ്റോയും പരിസരപ്രദേശങ്ങളും പൂർണ്ണമായും സ്തംഭിച്ചു. ഞായറാഴ്ച മാത്രം നഗരത്തിൽ 61 സെൻ്റിമീറ്ററും ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ 46 സെൻ്റിമീറ്ററും മഞ്ഞ് രേഖപ്പെടുത്തി. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന മഞ്ഞുവീഴ്ചയാണിത്. ഈ മാസത്തെ ആകെ മഞ്ഞുവീഴ്ച 88.2 സെൻ്റിമീറ്ററിൽ എത്തിയതോടെ, 1937-ന് ശേഷമുള്ള ഏറ്റവും മഞ്ഞുള്ള ജനുവരിയായും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.

അതിശക്തമായ കാറ്റും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴ്ന്നതും മൂലം റോഡ്-വ്യോമ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങളാൽ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നഗരത്തിൽ നൂറുകണക്കിന് വാഹനപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിയേഴ്സൺ വിമാനത്താവളത്തിൽ മാത്രം അഞ്ഞൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി. നിലവിൽ മഞ്ഞുവീഴ്ചയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് Environment Canada യുടെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച നഗരത്തിൽ മൈനസ് 9 ഡിഗ്രി സെൽഷ്യസ് താപനിലയും നേരിയ മഞ്ഞുവീഴ്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. റൺവേകളും പ്രധാന റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You