newsroom@amcainnews.com

തീവ്ര ഇടതുപക്ഷത്തിന് ഭ്രാന്താണ്… നിങ്ങൾ ന്യൂയോർക്ക് സിറ്റിയെ മുംബൈ ആക്കി മാറ്റും… മംദാനി നഗരത്തിലെ പ്രധാന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ബാരി സ്റ്റേൺലിക്റ്റ്

വാഷിങ്ടൺ: നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുടെ കീഴിൽ ന്യൂയോർക്ക് സിറ്റി ഏറെ ദുഷ്കരമായ കാലത്തെ അഭിമുഖീകരിക്കാൻ പോകുകയാണെന്ന് റിയൽ എസ്റ്റേറ്റ് കോടീശ്വരനായ ബാരി സ്റ്റേൺലിക്റ്റ്. തൻ്റെ ടീമിനെ ‘ബിഗ് ആപ്പിളി’ൽ (ന്യൂയോർക്ക് സിറ്റിയെ വിളിക്കുന്ന മറ്റൊരു പേര്) നിന്ന് മാറ്റുന്നത് പരിഗണിക്കുകയാണെന്നും സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പ് സിഇഒ കൂടിയായ സ്റ്റേൺലിക്റ്റ് പറഞ്ഞു. ന്യൂയോർക്കിലെ അനിയന്ത്രിതമായ വികസനത്തിനും റിയൽ എസ്റ്റേറ്റ് മാനേജ്മെൻ്റ് ചെലവുകൾക്കും കാരണം അവിടുത്തെ ട്രേഡ് യൂണിയനുകളാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന്റെ ഭരണത്തിൻ കീഴിൽ ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും പറഞ്ഞു.

സ്റ്റേൺലിക്റ്റിന്റെ കമ്പനിയായ സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പിന് ന്യൂയോർക്കിൽ വാണിജ്യപരവും താമസയോഗ്യവുമായ ആസ്തികളും സംയുക്ത സംരംഭങ്ങളുമുണ്ട്. മറ്റ് ഡെവലപ്പർമാർ യൂണിയനുകളുമായി ധാരണയിലെത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് കോടീശ്വരൻ ചൂണ്ടിക്കാട്ടി. യൂണിയനുകളാണ് ന്യൂയോർക്ക് ഭരിക്കുന്നത്, ബ്ലൂ സ്റ്റേറ്റുകൾ ഇത്രയധികം ചെലവേറിയതും അവിടെ പുതിയ ഭവനങ്ങൾ നിർമ്മിക്കാൻ ഇത്രയധികം പ്രയാസമുള്ളതുമായതിൻ്റെ പ്രധാന കാരണങ്ങളിലൊന്നും ഇതുതന്നെയാണ്, സിഎൻബിസിയോട് സംസാരിക്കവെ സ്റ്റേൺലിക്റ്റ് പറഞ്ഞു

മംദാനിയുടെ ഭവന നയത്തെക്കുറിച്ച് സംസാരിക്കവേ സ്റ്റേൺലിക്റ്റ് പറഞ്ഞു, “തീവ്ര ഇടതുപക്ഷത്തിന് ഭ്രാന്താണ്, വാടകക്കാർ പണം നൽകേണ്ടതില്ലെന്ന് അവർ പറയുന്നു. അവർ പണം നൽകുന്നില്ലെങ്കിൽ നിങ്ങൾക്ക് അവരെ പുറത്താക്കാൻ കഴിയില്ല. അങ്ങനെ ഒരു അയൽക്കാരൻ പണം നൽകുന്നില്ലെന്ന് മറ്റൊരു അയൽക്കാരൻ മനസ്സിലാക്കുന്നു, അവരും പണം നൽകുന്നില്ല, അടുത്തയാളും നൽകുന്നില്ല, ഒടുവിൽ നിങ്ങൾ ന്യൂയോർക്ക് സിറ്റിയെ മുംബൈ ആക്കി മാറ്റും,” അദ്ദേഹം പറഞ്ഞു.

മംദാനി നഗരത്തിലെ പ്രധാന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സ്റ്റേൺലിക്റ്റ് പറ‍ഞ്ഞു. “നമുക്ക് ഭവന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. അത് എളുപ്പത്തിൽ സംഭവിക്കാൻ പോകുന്നില്ല, ഞങ്ങൾ യൂണിയനുകളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ നിന്ന് കാര്യമായ സബ്‌സിഡികൾ ആവശ്യമാണ്. യൂണിയനുകൾ അവരുടെ തൊഴിൽ നിയമങ്ങളിലും വേതനത്തിലും മറ്റ് എല്ലാ കാര്യങ്ങളിലും കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യണം; അല്ലാത്തപക്ഷം സാമ്പത്തികമായി ലാഭകരമായുള്ള നിർമ്മാണം സാധ്യമല്ല,” അദ്ദേഹം പറഞ്ഞു.

തൻ്റെ പ്രചാരണ വേളയിൽ പോലീസിനുള്ള ഫണ്ട് നിർത്തലാക്കുക എന്ന മുൻകാല ആഹ്വാനങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട മംദാനിയുടെ കീഴിൽ ന്യൂയോർക്കിലെ പൊതുസുരക്ഷ വഷളായേക്കുമെന്ന് സ്റ്റേൺലിക്റ്റ് അഭിപ്രായപ്പെട്ടു. “തെരുവുകളിൽ തങ്ങളുടെ കുട്ടികൾ സുരക്ഷിതരല്ലെന്ന് ജനങ്ങൾക്ക് തോന്നിയാൽ അവർ കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുകയും ഇവിടം വിട്ടുപോകുകയും ചെയ്യും. അദ്ദേഹം പോലീസിനുള്ള ഫണ്ട് നിർത്തലാക്കുകയോ, അവർ അർഹിക്കുന്ന ആദരവും അന്തസ്സും നൽകാതിരിക്കുകയോ ചെയ്താൽ, ഈ നഗരത്തിന്റെ കാര്യം പ്രതിസന്ധിയിലാകും,” അദ്ദേഹം പറ‍്ഞു. തൻ്റെ കമ്പനി മിഡ്ടൗൺ മൻഹാറ്റനിലെ ഓഫീസ് വിടുന്ന കാര്യം ഇതിനകം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരുപക്ഷേ അദ്ദേഹം ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുമായിരിക്കും. ഭൂമിയിൽ ഒരിടത്തും സോഷ്യലിസം വിജയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വോട്ട് ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾ തിരിച്ചറിയുന്നില്ലായിരിക്കാം,” അദ്ദേഹം പറഞ്ഞു. വാടക നിയന്ത്രിത അപ്പാർട്ട്‌മെൻ്റുകളിലെ വാടക മരവിപ്പിക്കുക, സൗജന്യ ബസ് സർവീസുകൾ നൽകുക, 6 മാസം മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സാർവത്രികവും സൗജന്യവുമായ ശിശുപരിപാലന പരിപാടി നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഉടനടി നടപ്പാക്കാൻ തുടങ്ങുമെന്ന് വിജയത്തിന് ശേഷം മംദാനി പ്രഖ്യാപിച്ചിരുന്നു.

You might also like

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

Top Picks for You
Top Picks for You