newsroom@amcainnews.com

ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുന്നു, തിരിഞ്ഞു നോക്കാതെ സർക്കാർ

ദില്ലി: വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.

രണ്ടാഴ്ചയായി നീളുന്ന സമരം. ആവശ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ് ആശമാർ. കേരളത്തിലെ ഏറ്റവു ജനവിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറരുതെന്നും മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.

ആശാവർക്കർമാർക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ സമരവേദിയിലേക്ക് മാർച്ച് നടത്തി. നിരോധിത സംഘടനകളുടെ പിന്തുണയോടയാണ് സമരമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല. സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. മറ്റന്നാൾ വിവിധ ജനകീയ സമരസമിതികളുടെ നേതാക്കളെ അണിനിരത്തി ആശവർക്കർമാർക്ക് പിന്തുണയുമായി ഐക്യദാർഢ്യറാലി സംഘടിപ്പിക്കും.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Carney says he studied risk of U.S.-led military action

യു.എസിന്റെ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Top Picks for You
Top Picks for You