newsroom@amcainnews.com

ഭീകര സംഘടനയായ സമിഡൗണിനെ പിരിച്ചുവിടാൻ അടിയന്തിര നടപടികൾക്ക് സ്വീകരിച്ച് വരികയാണെന്ന് കനേഡിയൻ സർക്കാർ

വിക്ടോറിയ: ബിസി ആസ്ഥാനമായുള്ള ഭീകര സംഘടനയായ സമിഡൗണിനെ പിരിച്ചുവിടാൻ അടിയന്തിര നടപടികൾക്ക് സ്വീകരിച്ച് വരികയാണെന്ന് ഫെഡറൽ സർക്കാർ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെന്ന സമിഡൗണിൻ്റെ പദവി റദ്ദാക്കാനാണ് കനേഡിയൻ സർക്കാർ വഴി തേടുന്നതെന്ന് വ്യവസായ മന്ത്രി മെലാനി ജോളി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

കാനഡ സർക്കാർ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള ഏതൊരു സംഘടനയ്ക്കും ഫെഡറൽ സർക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ലാഭേച്ഛയില്ലാത്ത സംഘടനയെന്ന നിലയിൽ തുടരുന്നത് അംഗീകരിക്കാനാവില്ല എന്ന് ജോളി പറയുന്നു. സമിഡൗണിനെയും കാനഡയിലെ ലിസ്റ്റു ചെയ്തിരിക്കുന്ന എല്ലാ തീവ്രവാദ സ്ഥാപനങ്ങളെയും ഔദ്യോഗികമായി പിരിച്ചുവിടുന്നതിനുള്ള എല്ലാ ഓപ്ഷനുകളും അടിയന്തിരമായി പരിശോധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ഒരു വർഷം മുമ്പ്, കാനഡയിലും അമേരിക്കയിലും സമിഡൗണിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത്, സമിഡൗണിൻ്റെ ഡയറക്ടറായ ഷാർലറ്റ് കേറ്റ്സിൻ്റെ ഭാര്യയായ ഖാലിദ് ബരാകത്തിനെയും അമേരിക്കൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു . പക്ഷെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയെന്ന പദവി സമിഡൌൺ ഇപ്പോഴും തുടരുന്നത് ജൂത അഭിഭാഷക ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുന്നുണ്ട്.

You might also like

സൈനിക ജനറല്‍-അഡ്മിറല്‍ പദവികളില്‍ വെട്ടിക്കുറയ്ക്കും: യുഎസ് പ്രതിരോധ സെക്രട്ടറി

Driver arrested in Texas after 'intentionally' crashing into closed supermarket to use the restroom

വാഷ്റൂമിൽ പോകാൻ അടഞ്ഞുകിടന്ന സൂപ്പർമാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി; ടെക്സസിൽ 60കാരൻ അറസ്റ്റിൽ

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

മിനിമം വേതനം വർധിപ്പിച്ച് അഞ്ച് കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് പ്രാബല്യത്തിൽ

Passed away at the age of a centenarian: Mariamma Daniel passed away in Dallas.

ശതാബ്ദി നിറവിൽ നിര്യാതയായി: മറിയാമ്മ ഡാനിയേൽ ഡാലസിൽ അന്തരിച്ചു

Digger movie review: After 30 years of defying gravity, Tom Cruise takes his biggest leap

‘ഡിഗർ’ സിനിമ റിവ്യൂ: ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് 30 വർഷങ്ങൾക്ക് ശേഷം ടോം ക്രൂയിസിന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടം

Top Picks for You
Top Picks for You