newsroom@amcainnews.com

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

ക്യൂബെക്ക് നഗരമായ മോൺട്രിയലിൽ സ്‌കൂളിന് നേരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ദേശീയ സുരക്ഷ ഉറപ്പാക്കുന്ന സംയുക്ത അന്വേഷണ സംഘമാണ് (INSET) ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വസതിയിൽ തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ആക്രമണ ആസൂത്രണത്തിനായി ഇയാൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചതായാണ് സൂചന. കൂടാതെ, ടെലിഗ്രാം പ്ലാറ്റ്‌ഫോമിലൂടെ മുസ്‌ലിംകൾ, ഹെയ്തിയൻ സമൂഹം, എൽ.ജി.ബി.ടി.ക്യു+ വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും പോലീസ് വക്താവ് എൻസൈൻ എറിക് ഗാസ് അറിയിച്ചു.

You might also like
8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Top Picks for You
Top Picks for You