newsroom@amcainnews.com

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

മൂന്നാഴ്ച നീണ്ടുനിന്ന അധ്യാപക സമരത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആരംഭിച്ച് ആൽബർട്ട സർക്കാർ. അധ്യാപക സമരത്തെ തുടർന്ന് 12 വയസ്സിന് താഴെയുള്ള ഓരോ കുട്ടിയുടെയും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്ക് മൂലം 16 ദിവസത്തെ ക്ലാസ്സുകളാണ് നഷ്ടപ്പെട്ടത്. ഇതോടെ പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം വഴി ഒരു കുട്ടിക്ക് 480 ഡോളർ വീതം ലഭിക്കും. പണിമുടക്ക് ഇല്ലായിരുന്നെങ്കിൽ അധ്യാപകർക്ക് നൽകേണ്ടിയിരുന്ന ശമ്പളത്തിന് ആവശ്യമായ ഫണ്ടിൽ നിന്നാണ് ഈ തുക നൽകുക.

ഈ ആഴ്ച സ്മിത്ത് സർക്കാർ ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതോടെ സമരത്തിന് വിരാമമായി. എന്നാൽ, പല സ്കൂൾ ബോർഡുകളും ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You