newsroom@amcainnews.com

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ലെജിയോണയേഴ്‌സ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായതായി ആരോഗ്യവകുപ്പ് അറിയിച്ചു. നഗരത്തിലെ അപ്പര്‍ ഈസ്റ്റ് മേഖലയിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 90 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജൂലൈ 17ന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച 65 പേരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ലെജിയോണെല്ല ബാക്ടീരിയ കണ്ടെത്തിയ ഡസന്‍ കണക്കിന് കൂളിങ് ടവറുകള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതായി ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. ലെജിയോണെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം വായുവിലെ ജലത്തുള്ളികളിലൂടെയോ മലിനജലം ശ്വാസകോശത്തില്‍ പ്രവേശിക്കുന്നതിലൂടെയോ പകരാം. ഷവര്‍, ടാപ്പുകള്‍, ചൂടുവെള്ള ടാങ്കുകള്‍, കൂളിങ് ടവറുകള്‍ തുടങ്ങിയ ജലവിതരണ സംവിധാനങ്ങളിലാണ് ഈ ബാക്ടീരിയ കൂടുതലായി വളരുന്നത്.

You might also like

അതിജീവനത്തിന്റെ ആഘോഷമായി മാറ്റിവെച്ച വൈറ്റ് ഹൗസ് വിരുന്ന്; വധശ്രമത്തിലെ ധീരരെ ആദരിച്ചും എതിരാളികളെ പരിഹസിച്ചും ട്രംപ്

വിദേശ STEM വിദ്യാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: വൈറ്റ് ഹൗസ്

മുട്ടുമടക്കി കേന്ദ്രം: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

എഡ്മിന്‍റനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരുന്നതിന്റെ ഗുണങ്ങൾ

വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം: ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You