newsroom@amcainnews.com

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം നിയമവിധേയമായതിനുശേഷം ഇതുവരെ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് 76,475 പേർ

കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം നിയമവിധേയമായതിനുശേഷം ഇതുവരെ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് 76,475 പേർ. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. കാനഡയെപ്പോലൊരു രാജ്യത്ത് ഈ സംഖ്യ ഇത്രയധികം ഉയരുന്നത് ശരിയാണോ എന്നാണ് ചർച്ചകൾ ഉയർന്നിട്ടുള്ളത്. അന്തസ്സോടെയുള്ള മരണമെന്ന ആശയത്തെ ചിലർ അനുകൂലിക്കുമ്പോൾ ഈ പദ്ധതി ഡെത്ത് തെറാപ്പിയായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്നാണ് വിമർശകരുടെ ആശങ്ക.

മരിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്നും, സഹിക്കാനാവാത്ത വേദനയിൽ നിന്ന് ഇത് മോചനം നൽകുന്നുവെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. രോഗികളുടെ കുടുംബാംഗങ്ങൾ പലപ്പോഴും ഈ പ്രക്രിയയെ വളരെ ശാന്തവും മാനുഷികവുമായ ഒന്നായിട്ടാണ് വിശേഷിപ്പിക്കുന്നത്. നിയമം വന്നതോടെ, കാലങ്ങളായി ഈ ഒരാവശ്യം ആഗ്രഹിച്ചിരുന്നവർ അത് തെരഞ്ഞെടുക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഈ പദ്ധതി “മരണ ചികിത്സ” ആയി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്നാണ് വിമർശകർ ആശങ്കപ്പെടുന്നത്. മതിയായ സാമ്പത്തിക-സാമൂഹിക പിന്തുണ ലഭിക്കാത്ത പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾ, മറ്റൊരു വഴിയില്ലാതെ ഈ മാർഗ്ഗം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുമോ എന്നും ആശങ്കയുണ്ട്. നിലവിലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്ന കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. മാനസികരോഗം മാത്രം കാരണമായി MAID തിരഞ്ഞെടുക്കാനുള്ള അനുമതി നൽകുന്നത് 2027 വരെ സർക്കാർ നീട്ടിവെച്ചിട്ടുണ്ട്.

You might also like

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Top Picks for You
Top Picks for You