newsroom@amcainnews.com

അതിശക്തമായ കൊടുങ്കാറ്റ്: യുഎസിന്‍റെ കിഴക്കന്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം

അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ അതിശക്തമായ കൊടുങ്കാറ്റ് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വടക്കന്‍ ജോര്‍ജിയ മുതല്‍ മെയ്ൻ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ മേഖലയിൽ അതിശക്തമായ കാറ്റ്, ആലിപ്പഴത്തോടുകൂടിയ മഴ, ഇടിമിന്നല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, അല്‍ബാനി, പിറ്റ്‌സ്ബര്‍ഗ്, ഫിലാഡല്‍ഫിയ, വാഷിംഗടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ കൊടുങ്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഓഹിയോ, ടെന്നിസി എന്നിവിടങ്ങളില്‍ നിന്നാവും കാറ്റിനു തുടക്കം.

മധ്യ അമേരിക്കയില്‍ ശനിയാഴ്ച്ച ശക്തമായ കാറ്റ് വലിയ നാശനഷ്ടം വിതച്ചിരുന്നു. മിസോറി, കന്‍സാസ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 75 മൈല്‍ വേഗത്തില്‍ കാറ്റ് വീശി. തെക്കന്‍ അമേരിക്കയിലും വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്സസ് മുതല്‍ ജോര്‍ജിയ വരെയുളള മേഖലയിൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like
Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You