newsroom@amcainnews.com

ലഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകാൻ അനുവദിക്കുന്ന പുതിയ നിയമം അവതരിപ്പിച്ച് സസ്‌കച്ചെവൻ സർക്കാർ

ഹരിക്ക് അടിമപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകാൻ അനുവദിക്കുന്ന പുതിയ നിയമം സസ്‌കച്ചെവൻ സർക്കാർ അവതരിപ്പിച്ചു. ‘കംപാഷനേറ്റ് ഇൻ്റർവെൻഷൻ ആക്റ്റ്’ (Compassionate Intervention Act) എന്ന് പേരിട്ടിരിക്കുന്ന ഈ ബിൽ, സ്വന്തമായി ചികിത്സ തേടാൻ കഴിയാത്തവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ലഹരിക്ക് അടിമകളായവർക്ക് സുരക്ഷിതത്വത്തിലേയ്ക്കൊരു തിരിച്ചുവരവ് ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രീമിയർ സ്കോട്ട് മോ അഭിപ്രായപ്പെട്ടു. ശീതകാല നിയമസഭാ സമ്മേളനത്തിൻ്റെ അവസാന ദിവസമാണ് ബിൽ അവതരിപ്പിച്ചത്. അടുത്ത വർഷം ഇത് പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ നിയമം അനുസരിച്ച് ലഹരിക്ക് അടിമകളായവരെ പോലീസ്, ഡോക്ടർമാർ, അല്ലെങ്കിൽ ജഡ്ജിയുടെ ഉത്തരവ് വഴിയോ ഒരു ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തവർക്കും ഗുരുതരമായ അപകടസാധ്യതയുള്ളവർക്കും മാത്രമേ ഇത് ബാധകമാകൂ എന്ന് മാനസികാരോഗ്യ-അഡിക്ഷൻ മന്ത്രി ലോറി കാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച 500 റിക്കവറി ബെഡുകളിൽ 281 എണ്ണം പ്രവിശ്യ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. നിർബന്ധിത ചികിത്സയ്ക്കായി കൂടുതൽ ബെഡുകൾ കൂട്ടിച്ചേർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചില ചികിത്സാ സൗകര്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ വഴിയും നടത്താൻ സാധ്യതയുണ്ട്.
ഈ നിയമം സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനുമുള്ള അവകാശങ്ങളെ മാനിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി ടിം മക്ലിയോഡ് വ്യക്തമാക്കി. പ്രതിപക്ഷമായ എൻ.ഡി.പിയയും തത്വത്തിൽ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ നിലവിൽ സഹായം തേടുന്ന ആളുകൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നതിന് പുതിയ ബിൽ തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്കയും അവർ പങ്കുവെച്ചു.

You might also like

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You