newsroom@amcainnews.com

സാൽമൊണെല്ല: ഇറാനിൽ നിന്നുള്ള പിസ്ത ഇറക്കുമതി നിർത്തി കാനഡ

നൂറിലധികം പേർക്ക് സാൽമൊണെല്ല രോഗം ബാധിച്ചതോടെ ഇറാനിൽ നിന്നുള്ള പിസ്തയുടെയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ ഇറാനിൽ നിന്നുള്ളതല്ലെന്ന് തെളിവ് നൽകണമെന്ന് ഏജൻസി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന കമ്പനികൾ തെളിവ് നൽകിയില്ലെങ്കിൽ, സാൽമൊണെല്ല ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്യുമെന്നും ഏജൻസി പറയുന്നു. ഇറക്കുമതി ഫെഡറൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അല്ലെങ്കിൽ പിഴ ചുമത്തുകയോ കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.

കാനഡയിൽ ഇതുവരെ 105 പേർക്ക് സാൽമൊണെല്ല ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) റിപ്പോർട്ട് ചെയ്തു. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി PHAC പറയുന്നു. ഐസ്ക്രീം, ചോക്ലേറ്റ്, ബക്ലാവ, പിസ്ത പരിപ്പ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളിൽ സാൽമൊണെല്ല ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഏജൻസി പറഞ്ഞു. സ്ഥിരീകരിച്ച കേസുകൾക്കപ്പുറം നിരവധി ആളുകൾക്ക് സാൽമൊണെല്ല ബാധിച്ചിട്ടുണ്ടാകാമെന്നും പൊതുജനാരോഗ്യ ഏജൻസി പറയുന്നു.

You might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Top Picks for You
Top Picks for You