newsroom@amcainnews.com

കാൽഗറിയിൽ ദീപാവലി ആഘോഷിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്

കാൽഗറി : ദക്ഷിണേഷ്യൻ സമൂഹം ആൽബർട്ടയ്ക്ക് നൽകിയ സംഭാവനകൾ പകരം വെക്കാനില്ലാത്തതാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. വടക്കുകിഴക്കൻ കാൽഗറിൽ ശനിയാഴ്ച നടന്ന ദീപാവലി-ബന്ദി ഛോർ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രീമിയർ. “തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വളർച്ചയിലും രാഷ്ട്രീയ-സാമൂഹിക മേഖലകളിലും ആരോഗ്യരംഗത്തും ദക്ഷിണേഷ്യൻ ജനവിഭാഗങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്,” ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

വടക്കുകിഴക്കൻ കാൽഗറിയിലുള്ള ‘റിയോ ബാൻക്വറ്റ് ഹാളിൽ’ നടന്ന ആഘോഷപരിപാടിയിൽ സ്മിത്തിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു. ചടങ്ങിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള വിവിധ പദ്ധതികളെക്കുറിച്ചും പ്രീമിയർ പരാമർശിച്ചു. സിഖ് പാരമ്പര്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കാൽഗറി ഖൽസ സ്കൂളിന്‍റെ വികസനത്തിനായി 3.3 ദശലക്ഷം ഡോളർ അനുവദിച്ചതായി സ്മിത്ത് അറിയിച്ചു. 2007-ൽ 52 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂളിൽ നിലവിൽ 700-ലധികം കുട്ടികൾ പഠിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഹർപിന്ദർ ഗിൽ പറഞ്ഞു.

You might also like
Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: നിരവധി ഇന്ത്യന്‍ വംശജര്‍ മത്സരരംഗത്ത്

ഇന്ന് മുതല്‍ യു എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

Thomas John Passes Away in Yonkers at the Age of 96

യോങ്കേഴ്‌സിൽ തോമസ് ജോൺ അന്തരിച്ചു; അന്ത്യം 96-ാം വയസ്സിൽ

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വൻ ബസ് അപകടം: 20 പേർക്ക് പരുക്കേറ്റു

Top Picks for You
Top Picks for You