newsroom@amcainnews.com

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; റോയൽ ബാങ്ക് ഓഫ് കാനഡ ജീവനക്കാരൻ അറസ്റ്റിൽ

ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡ(RBC) ജീവനക്കാരൻ അറസ്റ്റിലായി. ഓട്ടവ സ്വദേശിയായ ഇബ്രാഹിം അൽ-ഹക്കിം(23) എന്നയാളാണ് അറസ്റ്റിലായത്. ജൂലൈയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ തട്ടിപ്പ്, കമ്പ്യൂട്ടർ ദുരുപയോഗം, വ്യക്തിവിവര മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ അനധികൃതമായി വിവരങ്ങൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ പിരിച്ചുവിടുകയും ചെയ്തു. ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീമിന് കേസ് കൈമാറിയതായി ആർസിഎംപി അറിയിച്ചു. എന്നാൽ പൊതു സുരക്ഷയ്‌ക്കോ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ സുരക്ഷയ്‌ക്കോ ഭീഷണിയുടണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ആർസിഎംപി വ്യക്തമാക്കി.

You might also like

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

Top Picks for You
Top Picks for You