newsroom@amcainnews.com

പാകിസ്ഥാന് വിമാനക്കമ്പനികളുടെ വക മുട്ടൻ പണി, വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പാകിസ്ഥാന് കോടികളുടെ നഷ്‍ടം

ഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ കടുത്ത നിലപാട് കണക്കിലെടുത്ത്, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. എന്നാൽ മറ്റ് പല രാജ്യങ്ങളിലെയും വിമാനക്കമ്പനികൾ പാകിസ്ഥാന്റെ വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതുമൂലം പാകിസ്ഥാന് കോടികളുടെ നഷ്‍ടമാണ് സംഭവിക്കുന്നത്.

പാകിസ്ഥാന് മുകളിലൂടെ പറക്കുന്നതിനുള്ള വിലക്ക് കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നു. അറബ് രാജ്യങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങൾ എത്താൻ കൂടുതൽ സമയമെടുക്കുന്നു. അതേസമയം, പല പ്രമുഖ പാശ്ചാത്യ വിമാനക്കമ്പനികളും പാകിസ്ഥാൻ വ്യോമാതിർത്തി ഇപ്പോൾ സ്വമേധയാ ഉപയോഗിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ എയ്‌റോസ്‌പേസ് അതോറിറ്റി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് വിമാനക്കമ്പനികളിൽ നിന്ന് ഓവർഫ്ലൈറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇങ്ങനെ എല്ലാ മാസവും ദശലക്ഷക്കണക്കിന് ഡോളർ സ്വന്തമാക്കുന്നു. എന്നാൽ വിദേശ വിമാനക്കമ്പനികളുടെ നിലപാട് കാരണം പാകിസ്ഥാന് കോടികൾ നഷ്‍ടപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കാരണം കഴിഞ്ഞ രണ്ട് ദിവസമായി ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, സ്വിസ്, എയർ ഫ്രാൻസ്, ഇറ്റലിയിലെ ഐടിഎ, പോളണ്ടിലെ ലോട്ട് എന്നിവയുൾപ്പെടെ ചില പ്രമുഖ യൂറോപ്യൻ വിമാനക്കമ്പനികൾ പാകിസ്ഥാൻ വ്യോമാതിർത്തി സ്വമേധയാ ഒഴിവാക്കിയിരുന്നു.

പാകിസ്ഥാന്റെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയാത്തതിനാൽ എയർ ഇന്ത്യയ്ക്ക് പ്രതിവർഷം 600 മില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ വാർഷികാടിസ്ഥാനത്തിൽ ഓവർഫ്ലൈറ്റ് ഫീസ് ലഭിക്കാത്തതിനാൽ പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിച്ചേക്കാം. 2019 ഫെബ്രുവരിയിൽ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ബാലകോട്ടിലെ ഭീകര ക്യാമ്പിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി ലഭ്യമല്ലാത്തതിനാൽ അഞ്ച് മാസത്തിനുള്ളിൽ പാകിസ്ഥാൻ അധികൃതർക്ക് കുറഞ്ഞത് 100 മില്യൺ ഡോളറിന്റെ നഷ്‍ടമുണ്ടായി. പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ കഴിയാത്തതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾ പ്രതിമാസം 70-80 മില്യൺ ഡോളറിന്റെ അധിക ചെലവുകൾ വരുത്തിവയ്ക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഏഷ്യ-പസഫിക് ഏവിയേഷൻ (സിഎപിഎ) പറഞ്ഞു.

അതേസമയം, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിടുന്നത് ഇന്ത്യൻ വ്യോമയാന വ്യവസായത്തിനുണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള ഓപ്ഷനുകൾ ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും സാധ്യമായ ആശ്വാസ സംവിധാനങ്ങൾ ആലോചിക്കുന്നതിനുമായി ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇന്ത്യൻ വിമാനക്കമ്പനികളുമായി കൂടിയാലോചനകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. നികുതി ഇളവുകളും ചൈനീസ് വ്യോമാതിർത്തിയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇതര ഓവർഫ്ലൈറ്റ് റൂട്ടുകളും ചർച്ച ചെയ്യപ്പെടുന്ന ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

You might also like
Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You