newsroom@amcainnews.com

കാനഡയിൽ മുങ്ങി മരിച്ച മലയാളി യുവാവ് ഫ്രെഡി ജോർജിൻ്റെ പൊതുദർശനം നാളെ

ഒൻ്റാരിയോയിലെ പീറ്റർബറോയിൽ തടാകത്തില്‍ കുളിക്കുന്നതിനിടെ മരിച്ച മലയാളി യുവാവ് ഫ്രെഡി ജോർജിൻ്റെ പൊതുദർശനം നാളെ (07-06-2026) നടക്കും. ഞായറാഴ്ച 12 മണി മുതൽ 2 മണി വരെ മാർക്കമിലുള്ള ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിലാണ് പൊതുദർശനം.

അങ്കമാലി തുറവൂര്‍ വാതക്കാട് കൈതാരത്ത് ജോര്‍ജിന്റെയും ലൈസിയുടെയും ഏക മകൻ ഫ്രെഡി ജോര്‍ജ് (29) ആണ് പീറ്റര്‍ബ്‌റോയ്ക്ക് സമീപമുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. കാനഡയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡി. തടാകത്തിലെ അതിശൈത്യമുള്ള തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഉണ്ടായ ‘ഹൈപോതെര്‍മിയ’ (ശരീര താപനില അസാധാരണമായി താഴുന്ന അവസ്ഥ) ആണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പിലേക്ക് ശരീരം പെട്ടെന്ന് എത്തുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Top Picks for You
Top Picks for You