newsroom@amcainnews.com

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന; ‘Buy Canadian’ നയം പ്രാബല്യത്തിൽ

ആഭ്യന്തര ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ‘Buy Canadian’ പദ്ധതിക്ക് കാനഡയിൽ തുടക്കമായി. ഇത് രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കനേഡിയൻ വിതരണ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്നും പ്രൊക്യുർമെന്റ് മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് അറിയിച്ചു. രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി, സർക്കാർ നടത്തുന്ന വൻകിട പദ്ധതികൾ, പ്രതിരോധ ഇടപാടുകൾ, നിർമ്മാണ ജോലികൾ എന്നിവയിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും തൊഴിലാളികൾക്കും മുൻഗണന നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുഎസ് വ്യാപാര യുദ്ധം മൂലം പ്രതിസന്ധിയിലായ കനേഡിയൻ വ്യവസായങ്ങൾക്ക് ഇത് പിന്തുണ നൽകും.

‘Buy Canadian’ പദ്ധതിയുടെ ആദ്യ പടിയായി, 2.5 കോടി ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള കരാറുകളിൽ കനേഡിയൻ കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കും മുൻഗണന നൽകണം. കൂടാതെ, കുറഞ്ഞത് 2.5 ലക്ഷം ഡോളർ മൂല്യമുള്ള നിർമ്മാണ-പ്രതിരോധ പ്രോജക്റ്റുകളിൽ കാനഡയിൽ നിർമ്മിച്ച സ്റ്റീൽ, അലുമിനിയം, മരം ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കണം. അടുത്ത വസന്തകാലത്തോടെ നയം 50 ലക്ഷം ഡോളറിൽ കൂടുതലുള്ള എല്ലാ കരാറുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

You might also like

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Top Picks for You
Top Picks for You