newsroom@amcainnews.com

ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ ജനസംഖ്യ ഉയർന്നത് വെറും 0.1 ശതമാനം മാത്രം; കാനഡയിലെ ജനസംഖ്യാ വളർച്ച രണ്ടാം പാദത്തിൽ നിശ്ചലാവസ്ഥയിലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ: കാനഡയിലെ ജനസംഖ്യാ വളർച്ച രണ്ടാം പാദത്തിൽ നിശ്ചലാവസ്ഥയിൽ ആയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ രാജ്യത്തിൻ്റെ ജനസംഖ്യ വെറും 0.1 ശതമാനം മാത്രമാണ് ഉയർന്നത്. 47,098 പേരാണ് ഈ കാലയളവിൽ ജനസംഖ്യയുടെ ഭാഗമായത്. 1946 മുതൽ രണ്ടാമത്തെ പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. ജനസംഖ്യാ വർധന മന്ദഗതിയിൽ എത്തിയതിന് പ്രധാന കാരണം താൽക്കാലിക താമസക്കാർ (Non-permanent residents) രാജ്യത്ത് നിന്ന് വലിയ തോതിൽ പുറത്ത് പോയതാണ്. രണ്ടാം പാദത്തിൽ മാത്രം 58,719 പേർ കാനഡ വിട്ടു — 1971 മുതൽ (പാൻഡമിക് കാലഘട്ടം ഒഴികെ) രേഖപ്പെടുത്തിയ ഏറ്റവും വലിയ ത്രൈമാസ ഇടിവാണിത്.

2024-ൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ ഇമ്മിഗ്രേഷൻ നയത്തിലെ കർശന നിയന്ത്രണങ്ങളാണ് ഇതിന് കാരണം. താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുക, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നത് ഗണ്യമായി കുറയ്ക്കുക എന്നിവയാണ് പ്രധാന നടപടികൾ.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You