newsroom@amcainnews.com

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

കാനഡയിലെ പ്രവിശ്യകളിലും ടെറിട്ടറികളിലും ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ എം.എൽ.എമാർക്കാണെന്ന് ഇൻഡെംനിറ്റീസ് ആൻഡ് അലവൻസ് കമ്മീഷൻ റിപ്പോർട്ട്. 2025-ൽ 84,598 ഡോളറായിരുന്നു പ്രവിശ്യയിലെ എം.എൽ.എമാരുടെ അടിസ്ഥാന ശമ്പളം. ഇത് ദേശീയ ശരാശരിയുടെ 73 ശതമാനം മാത്രമാണ്. അയൽ പ്രവിശ്യകളായ ന്യൂബ്രൺസ്‌വിക്കിൽ 93,126 ഡോളറും നോവ സ്കോട്ടിയയിൽ 1,15,000 ഡോളറുമാണ് എം.എൽ.എമാരുടെ വേതനം. മറ്റ് പ്രവിശ്യകളിലെ പ്രതിനിധികൾക്ക് തുല്യമായ ചുമതലകൾ നിർവഹിച്ചിട്ടും പി.ഇ.ഐയിലെ ജനപ്രതിനിധികൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ശമ്പളത്തിന് പുറമെ സ്പീക്കർ, ഹൗസ് ലീഡർ, വിപ്പ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നവർക്ക് അധിക വേതനവും ലഭിക്കുന്നുണ്ട്. പി.ഇ.ഐ പ്രീമിയർക്ക് നിലവിൽ ആകെ 1,72,479 ഡോളറാണ് പ്രതിഫലം ലഭിക്കുന്നത്. ഇത് അറ്റ്‌ലാന്റിക് കാനഡയിലെ മറ്റ് പ്രീമിയർമാരുടെ ശരാശരി വേതനത്തേക്കാൾ 20,000 ഡോളർ കുറവാണ്. പ്രീമിയർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ഹൗസ് ലീഡർ, വിപ്പ് എന്നിവരുടെ വേതനവും അറ്റ്‌ലാന്റിക് കാനഡയിലെ ശരാശരിയേക്കാൾ താഴെയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എം.എൽ.എമാരുടെ ശമ്പളത്തിൽ 20.7 ശതമാനം വർധനയുണ്ടായപ്പോൾ ഇതേ കാലയളവിൽ പണപ്പെരുപ്പവും 28.4 ശതമാനം ഉയർന്നതായി റിപ്പോർട്ടിലുണ്ട്. പണപ്പെരുപ്പത്തിന് അനുസൃതമായ വർധന നടപ്പിലാക്കിയിരുന്നെങ്കിൽ നിലവിലെ ശമ്പളം 90,001 ഡോളറിൽ എത്തേണ്ടതായിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഏപ്രിൽ ഒന്നിന് അടിസ്ഥാന ശമ്പളത്തിൽ 2.75 ശതമാനം വർധനവ് വരുത്താൻ കമ്മീഷൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനും ജൂലൈ ഒന്നിനും വേതനത്തിൽ 1.5 ശതമാനം വീതം വർധനവ് വരുത്തിയിരുന്നു.

You might also like
3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Top Picks for You
Top Picks for You