newsroom@amcainnews.com

കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു: ചരിത്രനേട്ടം.

കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ലായി പുതിയ സ്ഥാനപതി പരമിത ത്രിപാഠി ചുമതലയേറ്റു. കുവൈറ്റിലെ ഇന്ത്യയുടെ 20-ാമത് സ്ഥാനപതിയായി നിയമിതയായ അവർ, ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കോർഡും സ്വന്തമാക്കി.

ഏപ്രിൽ 21-ന് ബയാൻ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് പരമിത ത്രിപാഠി തന്റെ ഔദ്യോഗിക പത്രികകൾ സമർപ്പിച്ചു. കൊട്ടാരത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പുതിയ സ്ഥാനപതിയെ സ്വീകരിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാര്‍ഷിക വേളയിലാണ് ഈ പുതിയ നിയമനം എന്നത് ശ്രദ്ധേയമാണ്. വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ശക്തമാക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.

കുവൈറ്റിലെ 10 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരുത്തുറ്റ പാലമാണെന്ന് അവര്‍ വിശേഷിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകള്‍ അമീറിനെ അറിയിച്ച അവര്‍, പ്രവാസി സമൂഹത്തിന് കുവൈറ്റ് നല്‍കുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

You might also like
US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

Top Picks for You
Top Picks for You