newsroom@amcainnews.com

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

ണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഈമാസം മുതൽ 5,47,000 ബാരൽ പ്രതിദിനം അധികം ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും.
ഓൺലൈനായി ഞായറാഴ്ച ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പാദനം പ്രതിദിനം 5,47,000 ബാരൽ കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാഖിസ്ഥാൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനം വർധിപ്പിക്കുക. ഈ മാസം മുതൽ തീരുമാനം നടപ്പിലാവും. എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഈ തീരുമാനം.

You might also like

ശംഖുമുഖം ബീച്ചിന് പുനർജന്മം: വിനോദസഞ്ചാരികളെ വരവേൽക്കാൻ പുതുരൂപത്തിൽ ഒരുങ്ങുന്നു

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

ലാറ്റിനോ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

പുതിയ എഐ മോഡലിന്റെ ലിമിറ്റഡ് റിലീസ് യുഎസിൽ മാത്രമായി ഓപ്പൺഎഐ പരിമിതപ്പെടുത്തി

Top Picks for You
Top Picks for You