newsroom@amcainnews.com

മൂന്നാറിലെ നീലക്കുറിഞ്ഞി സീസൺ: ഗതാഗതക്കുരുക്കും യാത്രാ ദുരിതവും

Munnar's Neelakurinji Season: Traffic Congestion and Travel Difficulties

നീലക്കുറിഞ്ഞി പൂക്കാലം അവസാനിക്കാറായതോടെ മൂന്നാറിലേക്കും ആനച്ചാലിലേക്കും വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദർശകരുടെ വർദ്ധനവും കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ അനധികൃത പാർക്കിങ്ങും വഴിയോരക്കടകളും മൂന്നാർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായിരിക്കുന്നു. ഈ യാത്രാതടസ്സം കാരണം സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് തങ്ങളുടെ ജോലിസ്ഥലങ്ങളിൽ എത്താൻ മണിക്കൂറുകൾ വൈകുന്നുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി രാവിലെ മുതൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് നീണ്ടുനിൽക്കുന്നത്. ശങ്ക്പടി മുതൽ ആനച്ചാൽ, ആൽത്തറ, ചിത്തിരപുരം രണ്ടാം മൈൽ, ടൗൺ, ബൈപാസ് റോഡ്, മാട്ടുപെട്ടി റോഡ്, ദേവികുളം റോഡ് തുടങ്ങി വിവിധ ഭാഗങ്ങളിൽ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. മുൻപ് 25 മിനിറ്റ് കൊണ്ട് ആനച്ചാലിൽ നിന്നും മൂന്നാറിലെത്തുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടര മണിക്കൂറിലേറെ സമയം വേണ്ടിവരുന്നു.

ഗതാഗതക്കുരുക്കിനെ തുടർന്ന് പല ബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മിക്ക കെഎസ്ആർടിസി ബസുകളും ടൗണിൽ എത്താതെ പഴയ മൂന്നാർ ഡിപ്പോയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. പ്രധാന പോയിന്റുകളിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസ് ഇല്ലാത്തതും ഈ പ്രതിസന്ധി തുടരാൻ കാരണമാകുന്നുണ്ട്.

You might also like
City of Toronto introduces pre-approved multiplex designs, making it easier to build more homes faster

ടൊറന്റോ നഗരം പുതിയ മൾട്ടിപ്ലക്സ് ഡിസൈനുകൾ അവതരിപ്പിച്ചു; കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നത് എളുപ്പമാകുന്നു

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

Canada is not close to restoring housing affordability, says central bank

ഭവന നിർമ്മാണ രംഗത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇനിയും സമയമെടുക്കും: കനേഡിയൻ സെൻട്രൽ ബാങ്ക്

ഡാലസ് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3-ന്

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

വ്യാപാര യുദ്ധം പുതിയ ഘട്ടത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതി വിലക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You