newsroom@amcainnews.com

ഹാലിഫാക്സിൽ നവജാത ശിശുവിന്റെ മൃതദേഹം വനപ്രദേശത്ത്: രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ

ഹാലിഫാക്സ് : ന​ഗരത്തിലെ വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ ദമ്പതികളെ ഹാലിഫാക്സ് റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ, മൃതദേഹത്തോട് അനാദരവ് കാട്ടൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9:40 ഓടെയാണ് നാടിനെ സംഭവങ്ങളുടെ തുടക്കം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് യുവതിക്ക് ഉണ്ടായതെന്നും ഇതിൽ മറ്റ് അക്രമസാധ്യതകൾ ഇല്ലെന്നുമാണ് പ്രാഥമിക നിഗമനം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പൊലീസും ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച ഹാലിഫാക്സിലെ വില്ലെറ്റ് സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിന് പുറത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ (Dumpsters) ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ഞായറാഴ്ച ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രോസ്പെക്ട് റോഡിലേക്ക് മാറ്റുകയും, വൈകുന്നേരം 3:20 ഓടെ ഓൾഡ് കോച്ച് റോഡിന് സമീപമുള്ള വനപ്രദേശത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യം നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യുവതിയുടെ ബന്ധുവായ സുഖ്പ്രീതിനെയും ഭാര്യയെയുമാണ് പ്രതി ചേർത്തത്. മറ്റുള്ളവരെ വിട്ടയച്ചു. കുഞ്ഞിന്റെ മരണകാരണം വ്യക്തമാകാൻ നോവ സ്കോട്ടിയ മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

You might also like

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Top Picks for You
Top Picks for You