കെസിസി വെസ്റ്റേൺ ഒൻ്റാരിയോയ്ക്ക് നവനേതൃത്വം; സുവനീർ കവർ പ്രകാശനം ചെയ്തു

ലണ്ടൻ ഒൻ്റാരിയോ : കാനഡയിലെ ക്നാനായ കാത്തലിക് കോൺഗ്രസ് (KCC) വെസ്റ്റേൺ ഒൻ്റാരിയോയുടെ 2026-ലെ വാർഷിക പൊതുയോഗം നവംബർ 7 ശനിയാഴ്ച ലണ്ടൻ ഒൻ്റാരിയോയിലെ ക്നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടനയുടെ അഭിമാന പദ്ധതിയായ ZIKHRONO സുവനീറിന്റെ കവർ പേജ് പ്രകാശനവും യോഗത്തിൽ നടന്നു. ZIKHRONO സുവനീറിന്റെ കവർ പേജ് SH പള്ളി വികാരി ഫാ. സജി ചാഴിശ്ശേരിൽ പ്രകാശനം ചെയ്തു. സുവനീറിലെ വിവിധ പേജുകളും ഉള്ളടക്കവും പരിചയപ്പെടുത്തുന്ന പ്രത്യേക വിഡിയോ […]
എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിച്ച് ഐബിഎം

ന്യൂയോർക് : പ്രമുഖ ടെക് കമ്പനികളുടെ പാത പിന്തുടർന്ന് എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിക്കുന്നതായി ഐ.ബി.എം. കൺസൾട്ടിങ് വിഭാഗം അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം. ഐ.ബി.എം. കൺസൾട്ടിങ് വിഭാഗത്തിലെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും ഗ്രീൻ കാർഡ് പ്രോഗ്രാമുകളിൽ നിന്ന് പിന്മാറിയിരുന്നു. ജീവനക്കാർക്ക് കമ്പനിയുടെ യു.എസിന് പുറത്തുള്ള ഓഫീസുകളിലേക്ക് മാറി ജോലി ചെയ്യാം അല്ലെങ്കിൽ […]
കൊടുങ്കാറ്റ്: ബ്രിട്ടിഷ് കൊളംബിയയിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ തീരം ലക്ഷ്യമിട്ട് വീണ്ടുമൊരു കൊടുങ്കാറ്റ് എത്തുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വൻകൂവർ ദ്വീപിന്റെ ചില ഭാഗങ്ങളിൽ 250 മില്ലിമീറ്ററിലധികം മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഇതോടെ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബി.സി. ഹൈഡ്രോയും മറ്റ് അധികൃതരും മുന്നറിയിപ്പ് നൽകി. അതേസമയം അടിയന്തര ഘട്ടങ്ങളെ നേരിടാൻ ദുരന്തനിവാരണ സേനകളും പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. […]