newsroom@amcainnews.com

ആൽബർട്ടയിൽ ടോവിംഗ് ചൂഷണം തടയാൻ പുതിയ നിയമങ്ങൾ; നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ, രണ്ട് വർഷം വരെ തടവോ ലഭിക്കാം

ൽബർട്ടയിലെ ടോവിംഗ് മേഖലയിലെ ചൂഷണങ്ങൾ തടയിടാൻ ശക്തമായ നിയമപരിഷ്കാരങ്ങളുമായി സർക്കാർ രംഗത്ത്. ഏപ്രിൽ ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ടോവിംഗ് ചാർജ് എത്രയാകും, വാഹനം സൂക്ഷിക്കാൻ എത്ര തുകയാകും എന്നതിനെക്കുറിച്ച് ഡ്രൈവർമാർ കൃത്യമായ വിശദീകരണം നൽകിയിരിക്കണം. വാഹന ഉടമയുടെ വ്യക്തമായ അനുവാദമില്ലാതെ വാഹനം ടോവ് ചെയ്യാൻ പാടില്ല. എന്നാൽ പോലീസ്, വസ്തു ഉടമകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന ടോവിംഗുകൾക്ക് ഈ അനുമതി പത്രം ബാധകമായിരിക്കില്ല.

നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം ഡോളർ വരെ പിഴയോ, ഗുരുതരമായ കേസുകളിൽ രണ്ട് വർഷം വരെ തടവോ ലഭിക്കാം. നൽകുന്ന ഓരോ സേവനത്തെക്കുറിച്ചും കൃത്യമായി രേഖപ്പെടുത്തിയ ഇൻവോയ്‌സുകൾ നൽകണം. കൂടാതെ, വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി തന്നെ ഉപയോഗിക്കണമെന്നും നിയമം അനുശാസിക്കുന്നു.ടോവിംഗ് രംഗത്തെ ചൂഷണം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വാഹനം ടോവ് ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ഓരോ ഡ്രൈവർക്കും കൃത്യമായ വിവരങ്ങളും നീതിയുക്തമായ പെരുമാറ്റവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം,” എന്ന് ആൽബർട്ട സർവീസ് മിനിസ്റ്റർ ഡെയ്ൽ നാലി വ്യക്തമാക്കി.സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്ന മുൻ നിയമങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ പരിഷ്കാരങ്ങളും വരുന്നത്.

You might also like

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Top Picks for You
Top Picks for You