ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. സെപ്റ്റംബർ 29-ന് നടന്ന ഈ ‘കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്’ (Canadian Experience Class) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 518 ആയിരുന്നു. ഓഗസ്റ്റിന് ശേഷം തുടർച്ചയായ മൂന്നാം തവണയും CRS സ്കോർ കുറഞ്ഞു.
2026-ൽ ഇതുവരെ 58 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടന്നു. ഇതിലൂടെ ആകെ 1,31,715 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതിൽ 55,250 എണ്ണവും CEC കാറ്റഗറിയിലെ അപേക്ഷകർക്കാണ് ലഭിച്ചത്.
എക്സ്പ്രസ് എൻട്രി’ വഴി സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള, കാനഡയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് ‘ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിന്’ (BOWP) അർഹതയുണ്ട്. BOWP അപേക്ഷയിലുള്ള നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് നിലവിലുള്ള വർക്ക് പെർമിറ്റിന്‍റെ കാലാവധി അവസാനിക്കുകയാണെങ്കിൽ, കാനഡയിൽ തുടരുന്ന പക്ഷം, മുൻ പെർമിറ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി ‘മെയിന്‍റെയ്ൻഡ് സ്റ്റാറ്റസ്’ (maintained status) പ്രകാരം ജോലി തുടരാൻ അവർക്ക് അനുമതിയുണ്ടായിരിക്കും.







