newsroom@amcainnews.com

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 2,250 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന മാർച്ചിലെ അവസാന നറുക്കെടുപ്പിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. മാർച്ച് 31-ന് നടന്ന ഈ നറുക്കെടുപ്പിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 2,250 ഉദ്യോഗാർത്ഥികൾക്കാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയത്. 509 സിആർഎസ് പോയിന്റ് നേടിയ ഉദ്യോ​ഗാ​ർത്ഥികളാണ് ഈ ഡ്രോയിൽ പരി​ഗണിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് സ്കോറിൽ കുറവ് വന്നിട്ടുണ്ട്. 2026 മാർച്ച് 18, രാവിലെ 8:27 (UTC)-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

2026-ൽ ഇതുവരെ നടന്ന 19 നറുക്കെടുപ്പുകളിൽ വെച്ച് ആറാമത്തെ CEC നറുക്കെടുപ്പാണിത്. കാനഡയ്ക്കുള്ളിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഈ വർഷം IRCC പിന്തുടരുന്നത്.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Top Picks for You
Top Picks for You