അങ്കമാലി : മലയാളി വിദ്യാർത്ഥി കാനഡയിൽ അന്തരിച്ചു. അങ്കമാലി മൂക്കന്നൂർ കോക്കുന്ന് സ്വദേശി ജെസ്വിൻ (19) ആണ് മരിച്ചത്. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്.
നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാര തീയതിയും സമയവും പിന്നീട് അറിയിക്കും.








